-->
സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുന്ന ചില വീഡിയോകള്‍ മനസ്സിന് കുളിര്‍മ്മ നല്‍കുകയും മുഖത്ത് പുഞ്ചിരി നിറയ്ക്കുന്നതുമാണ്. ക്രിയേറ്റീവായ വീഡിയോകളാണ് അതില്‍ മുന്‍പന്തിയിലുള്ളത്. പ്രതീക്ഷിക്കാത്ത ചില സംഭവങ്ങള്‍ അപരിചിതര്‍ സമ്മാനമായി നല്‍കുന്നതു വഴി ചിലരുടെ മുഖത്ത് പുഞ്ചിരി നിറയാറുണ്ട്.
ഇപ്പോഴിതാ അത്തരത്തില്‍ മനോഹരമായ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെടുന്നത്. വിമാനയാത്രയ്ക്കിടെ വിമാനത്തിലെ ജീവനക്കാരിയെ അത്ഭുതപ്പെടുത്തിയ ഒരു ആർട്ടിസ്റ്റിനെയാണ് ഈ വീഡിയോയില്‍ കാണുന്നത്. ഡിജിറ്റല്‍ ആർട്ടിസ്റ്റായ ആയുഷി സിംഗ് ആണ് ഈ വിമാനയാത്രയുടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഡിസംബറിലായിരുന്നു യാത്ര.
വീഡിയോയില്‍, മംമ്ത ഛേത്രി എന്ന ഫ്ലൈറ്റ് അറ്റൻഡന്റ് യാത്രക്കാർക്ക് സുരക്ഷാ നിർദ്ദേശങ്ങള്‍ നല്‍കുന്നത് കാണാം. ദൃശ്യങ്ങളില്‍ എന്തോ പെട്ടെന്ന് അവരെ വരയ്ക്കണം എന്ന് തനിക്ക് തോന്നുകയായിരുന്നുവെന്ന് ആയുഷി പറയുന്നുണ്ട്. ‘പെട്ടെന്ന് അവരിലെന്തോ ഉണ്ട്, അവരെ വരയ്ക്കണം എന്ന് എനിക്ക് തോന്നി...’ എന്നാണ് ആയുഷി പറയുന്നത്. ഡിജിറ്റല്‍ ടാബ്‍ലെറ്റും തന്റെ വിരലുകളും ഉപയോഗിച്ചുകൊണ്ട് പെട്ടെന്ന് തന്നെ ആയുഷി മംമ്ത ഛേത്രിയുടെ ചിത്രം പൂർത്തിയാക്കുന്നതും കാണാം.
‘‘സൃഷ്ടിക്കുന്നതിന്റെ സന്തോഷം ഒന്നാണ്...പക്ഷേ അതിനുമപ്പുറം അത് മറ്റൊരാൾക്ക് നൽകുന്ന പുഞ്ചിരിയാണ് വലുത്... അതാണ് യഥാർത്ഥ മാസ്റ്റർപീസ്....ഈ വീഡിയോ മംമ്തതയിൽ എത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു ...[ഹാപ്പി ജോയ് സർപ്രൈസ് ആർട്ട് ലവ് ട്രെൻഡിംഗ് ഫ്ലൈറ്റ് എക്സ്പ്ലോർ വൈറൽ ട്രെൻഡിംഗ് സ്പ്രെഡ് സ്മൈൽ വേൾഡ് മുംബൈ എയർ ഇന്ത്യ ലവ് സ്കെച്ച് ട്രാവൽ എഫ്‌ഐപി]...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ആയുഷി സിംഗ് തന്റെ ക്രിയേറ്റീവ് ആര്‍ട്ടിന്റെ വീഡിയോ പങ്കിട്ടിരിക്കുന്നത്.
പിന്നീടുള്ള ദൃശ്യങ്ങളില്‍ മംമ്തയോട് തന്റെ സീറ്റിന്റെ അരികിലേക്ക് വരാൻ പറയുന്നത് കാണാം. ‘എന്തെങ്കിലും സഹായം വേണോ മാം’ എന്ന് ആയുഷിയോട് ചോദിക്കുന്നുണ്ട് മംമ്ത. ‘ഹായ് മംമ്ത, നിങ്ങള്‍ ഈ വിമാനത്തില്‍ നിർദ്ദേശങ്ങള്‍ നല്‍കി ഞങ്ങളെ സഹായിക്കുന്നത് കണ്ടു, അങ്ങനെ ഞാൻ നിങ്ങളുടെ ഒരു ചിത്രം വരച്ചു...’ എന്നാണ് ആയുഷി പറയുന്നത്.
പിന്നാലെ ആയുഷി ചിത്രം കാണിച്ചുകൊടുക്കുന്നതും വീഡിയോയിലുണ്ട്. മംമ്തയ്ക്ക് ആ ചിത്രം വളരെ വളരെ ഇഷ്ടപ്പെട്ടു എന്ന് ആ മുഖത്തെ ചിരിയിലും പ്രതികരണത്തില്‍ നിന്നും മനസ്സിലാക്കാം. അവസാനം അതിന്റെ ഒരു ചിത്രം എടുത്തോട്ടെ എന്നും മംമ്ത ചോദിക്കുന്നുണ്ട്. ചിത്രവുമായി നില്‍ക്കുന്ന മംമ്തയേയും കാണാം.
നിരവധിപ്പേരാണ് ഈ ക്യൂട്ട് വീഡിയോയ്ക്ക് കമന്റുമായി എത്തിയത്. മംമ്തയും മറുപടി കമന്റ് നല്‍കിയിട്ടുണ്ട്. ‘തന്റെ ആ ദിവസം തന്നെ അവിസ്മരണീമാക്കിയതിന് നന്ദി എന്നും മംമ്ത കുറിച്ചിട്ടുണ്ട്. ‘‘അങ്ങനെ ഒടുവിൽ ഇന്ന് ഞാൻ ഈ റീൽ കണ്ടു, എന്റെ വീഡിയോ. ഈ വീഡിയോയ്ക്ക് ഞാൻ ഇപ്പോഴും വളരെ സന്തുഷ്ടയാണ്, ഈ ഛായാചിത്രം മാത്രമാണ് ആ ദിവസം എന്നെ യോഗ്യയാക്കിയത്. ഇന്നിതു വരെ വാക്കുകള്‍ക്കതീമാണിത്. എന്റെ ദിവസം ഇത്രയധികം അവിസ്മരണീയമാക്കിയതിന് വളരെ നന്ദി. ഇപ്പോഴും എനിക്ക് ഒരു പ്രത്യേക വികാരം ഉണ്ട്...’’ എന്നാണ് മംമ്ത മറുപടിയായി കുറിച്ചത്.