-->
അഭിനേതാവെന്നതിലുപരി ധ്യാന്‍ ശ്രീനിവാസന്‍ എന്ന താരത്തോട് ഒരു പ്രത്യേക അടുപ്പവും സ്നേഹവും ആരാധകര്‍ക്കുണ്ട്. ധ്യാനിന്റെ അഭിമുഖങ്ങളും താരം പങ്കെടുക്കുന്ന ചടങ്ങുകളും വളരെ പെട്ടെന്ന് ശ്രദ്ധ നേടാറുണ്ട്. താരത്തിന്റെ നര്‍മ്മരസം കലര്‍ന്ന സംഭാഷണങ്ങളും കൗണ്ടറുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നതും ഞൊടിയിടയിലാണ്.
ഇക്കഴിഞ്ഞ ദിവസം യു കെയിലെ പീറ്റര്‍ബറോയില്‍ സംഘടിപ്പിച്ച മറുനാടന്‍ മലയാളിയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളി അവാര്‍ഡ്സ് വേദിയിലെ ഫാഷൻ ഷോ പരിപാടിയിലെ വീഡിയോ വൈറലായി മാറിയിരുന്നു. സൗന്ദര്യ മത്സരത്തില്‍ ജഡ്ജ് ആയിരുന്ന ബിഗ് ബോസ് താരം ശോഭ വിശ്വനാഥ് മത്സരാർത്ഥികളോട് ചോദിച്ച ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയത്. കാവ്യ മാധവൻ ഓർ മഞ്ജു വാര്യർ എന്ന് ചോദിച്ചാല്‍ ആരെ തിരഞ്ഞെടുക്കുമെന്നായിരുന്നു ശോഭയുടെ ചോദ്യം. മത്സരാര്‍ത്ഥി അതിനു വിദഗ്ധമായി മറുപടി നല്‍കിയെങ്കിലും മത്സര ശേഷം വേദിയിലെത്തിയ ധ്യാന്‍ ശ്രീനിവാസന്‍ ശോഭയെ പരസ്യമായി തന്നെ ട്രോളി കൊന്നു.
‘കാവ്യ മാധവൻ ഓർ മഞ്ജു വാര്യർ എന്ന ചോദ്യത്തിന് ശേഷം ഞാൻ പ്രതീക്ഷിച്ചത് ദിലീപ് ഓർ പള്‍സർ സുനി എന്ന വല്ല ചോദ്യവുമാണ്. അങ്ങനെയൊരു ചോദ്യമൊക്കെ വേണമെങ്കില്‍ ചോദിക്കാം കേട്ടോ...’ എന്നായിരുന്നു ധ്യാനിന്റെ പരിഹാസം. വീഡിയോ വൈറലയാതോടെ ശോഭയേയും പരിപാടിയുടെ മറ്റൊരു ജഡ്ജ് ആയിരുന്ന അവതാരക ലക്ഷ്മി നക്ഷത്രയേയും വിമർശിച്ചുകൊണ്ടുള്ള കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. ഇതോടെ താൻ അല്ല ചോദ്യം ഉണ്ടാക്കിയതെന്ന് സോഷ്യല്‍ മീഡിയയിലൂടെ ശോഭ വിശദീകരിച്ചെങ്കിലും കടുത്ത വിമര്‍ശനങ്ങള്‍ വരുന്നുണ്ട്.
ഇപ്പോഴിതാ, ഈ സംഭവത്തിനു പിന്നില്‍ നടന്നത് എന്താണെന്ന് എല്ലാത്തിനും സാക്ഷിയായി ഉണ്ടായിരുന്ന ലക്ഷ്മി നക്ഷത്ര വെളിപ്പെടുത്തുന്ന വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. നിരവധി ചോദ്യങ്ങള്‍ തയ്യാറാക്കിയ കൂട്ടത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ തന്നെയാണ് ഈ ചോദ്യം ഇട്ടതെന്നും മനപ്പൂര്‍വ്വം ഒരു കണ്ടന്റുണ്ടാക്കുവാനും ഷോ രസകരമായ രീതിയില്‍ കൊണ്ടുപോകുവാനും ധ്യാനിട്ട നമ്പറാണെന്നുമാണ് ലക്ഷ്മി നക്ഷത്ര പറഞ്ഞത്.
സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ബ്രിട്ടീഷ് മലയാളി ഓള്‍ യൂറോപ്പ് വടംവലി മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ലക്ഷ്മി ആ വൈറല്‍ വീഡിയോയ്ക്ക് പിന്നില്‍ സംഭവിച്ചത് വെളിപ്പെടുത്തിയത്. ‘‘ഈ ചോദ്യം ആരാ തയ്യാറാക്കിയതെന്ന് ഞാന്‍ വളരെ കൂലങ്കഷമായി അന്വേഷിക്കുന്നുണ്ടായിരുന്നു. അത് നമ്മുടെ ധ്യാന്‍ ശ്രീനിവാസനാണെന്ന് കൂടി ഞാന്‍ അറിഞ്ഞു. നിരവധി ചോദ്യങ്ങള്‍ തയ്യാറാക്കിയ കൂട്ടത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ തന്നെയാണ് ഈ ചോദ്യം ഉണ്ടാക്കിയതെന്നാണ് അറിയാൻ സാധിച്ചത്. മനപ്പൂര്‍വ്വം ഒരു കണ്ടന്റുണ്ടാക്കുവാനും ഷോ രസകരമായ രീതിയില്‍ കൊണ്ടുപോകാനുമായിരുന്നു ധ്യാൻ ശ്രമിച്ചത്... എന്റെ പൊന്നളിയാ ഞാന്‍ നാട്ടിലേക്ക് വരുമ്പോള്‍ ഒന്ന് വിശദമായി കാണേണ്ടി വരും. എന്നാലും ധ്യാനെ ഇങ്ങനെ പണി തരരുത് കേട്ടോ....’’ എന്നാണ് ലക്ഷ്മി പറഞ്ഞത്. വടംവലി മത്സരത്തിലെ മുഖ്യാതിഥി ആയിരുന്നു ലക്ഷ്മി നക്ഷത്ര. മത്സരാര്‍ത്ഥികള്‍ക്കും കാണികള്‍ക്കും ആവേശം പകര്‍ന്നെത്തിയ ലക്ഷ്മി സമ്മാനദാനവും നിര്‍വ്വഹിച്ചാണ് മടങ്ങിയത്.
ഇതെന്ത് ചോദ്യമാണ് എന്നാണ് ധ്യാന്‍ ചോദിച്ചു തുടങ്ങിയത്. പിന്നീടിങ്ങോട്ട് ധ്യാന്‍ രണ്ട് ജഡ്ജസിനെയും പരിഹാസരൂപത്തില്‍ ട്രോളി കൊന്നു. ‘‘കാവ്യ മാധവന്‍ ഓര്‍ മഞ്ജു വാര്യര്‍ എന്നുള്ള ചോദ്യത്തിനുശേഷം ഞാന്‍ പ്രതീക്ഷിച്ച ചോദ്യം ദിലീപ് ഓര്‍ പഴസര്‍ സുനി എന്ന ചോദ്യമാണ്. അങ്ങനേയും ചോദിക്കാം. വേണമെങ്കില്‍ ചോദിച്ചോളൂ... എന്റെ ജീവിതത്തിലെ ആദ്യത്തെ ഫാഷന്‍ ഷോയാണ് ഞാന്‍ ഇന്ന് കണ്ടത്. അതില്‍ നിന്നും കിട്ടിയ തിരിച്ചറിവും പാഠവും എന്താണെന്ന് ചോദിച്ചാല്‍ ആഴ്ചയ്ക്ക് ആഴ്ചയ്ക്ക് ഫാഷന്‍ ഷോ കാണണം എന്നതാണ്. അന്ന് ഇതുപോലുള്ള ജഡ്ജുമാരും കുറേ കൂറ ചോദ്യങ്ങളും ഇല്ലാതിരുന്നാല്‍ മാത്രം മതി. കാവ്യ മാധവന്‍ ഓര്‍ മഞ്ജു വാര്യര്‍ ഓര്‍ ഭാവന, വാട്ട് ഈസ് എ വുമണ്‍, ഹു ആര്‍ യു, വാട്ട് ആര്‍ യു ഡൂയിങ്... ഇതൊക്കെയാണോ ചോദ്യം?...’’ എന്നാണ് ധ്യാന്‍ ചോദിച്ചത്. സോഷ്യല്‍ മീഡിയയില്‍ നിറയെ കൈയ്യടി ധ്യാനിന്റെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.