Wednesday, March 11, 2026 Last Updated 32 Min 40 Sec ago English Edition
Todays E paper
Ads by Google
Tuesday 15 Jul 2025 08.41 AM

‘‘ആ മൊട്ട ആരാണെന്ന് ചോദിച്ചില്ലേ, അത് ഞാന്‍ തന്നെയാണ്...’’ പ്രണവിനൊപ്പമുള്ള ‘മൊട്ടക്കുട്ടി’ താന്‍ തന്നെയെന്ന് കല്യാണി പ്രിയദര്‍ശന്‍

പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും തമ്മിലുള്ള സൗഹൃദം ആരാധകര്‍ക്കെല്ലാം അറിവുള്ളതാണ്. ഇപ്പോഴിതാ പ്രണവിന് ആശംസകള്‍ നേര്‍ന്ന് പങ്കിട്ട് ചിത്രത്തിലെ മൊട്ടയടിച്ച കുട്ടി താന്‍ തന്നെയെന്ന് പറയുകയാണ് കല്യാണി.
Pranav Mohanlal, Kalyani Priyadarshan
Kalyani Priyadarshan (Image Source: Instagram)

സെലിബ്രിറ്റികള്‍ക്കിടയിലെ ആത്മാര്‍ത്ഥ സൗഹൃദങ്ങള്‍ അവരുടെ മക്കളിലേക്കും പടര്‍ന്നു വരാറുണ്ട്. അങ്ങ​നെ എടുത്തു പറയേണ്ട ഒരു താരസൗഹൃദമാണ് മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലും പ്രിയദര്‍ശന്റെ മകള്‍ കല്യാണി പ്രിയദര്‍ശനും തമ്മിലുള്ളത്. ആരാധകർ ഏറെയുള്ള തെന്നിന്ത്യൻ താര സുന്ദരിയാണ് കല്യാണി പ്രിയദർശൻ. മലയാളത്തില്‍ തിളങ്ങി നില്‍ക്കുന്ന താരപുത്രനാണ് പ്രണവ്.
ഇക്കഴിഞ്ഞ ദിവസമായിരുന്നു പ്രണവ് മോഹന്‍ലാലിന്റെ ജന്മദിനം. ആശംസകള്‍ നേര്‍ന്ന് ഒട്ടുമിക്ക ആളുകളും സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പങ്കിട്ടിരുന്നു. അക്കൂട്ടത്തില്‍ മുന്‍പന്തിയിലായിരുന്നു കല്യാണി. ‘എന്റെ എക്കാലത്തെയും സുഹൃത്തിന് പിറന്നാള്‍ ആശംസകള്‍...’ എന്ന് കുറിച്ച കല്യാണി പ്രണവും ജാക്കി ഷ്റോഫും കൂട്ടത്തില്‍ ഒരു മൊട്ടയടിച്ച കൊച്ചു പെണ്‍കുട്ടിയും ഒരുമിച്ചുള്ള ചിത്രവും പങ്കിട്ടിരുന്നു. ചിത്രവും സ്റ്റോറിയുമൊക്കെ ശ്രദ്ധിക്കപ്പെട്ടതോടെ ആ ചിത്രത്തിലെ മൊട്ടയടിച്ച കുട്ടിയാരാണെന്നുള്ള കമന്റുകള്‍ വന്നു. ഫോട്ടോയില്‍ തല മൊട്ടയടിച്ചുള്ള കല്യാണിയുടെ ലുക്ക് ഫോളോവർമാരില്‍ സംശയം ജനിപ്പിച്ചു. ഇത് കല്യാണി തന്നെയാണോ എന്നാണ് എല്ലാവർക്കും അറിയേണ്ടിയിരുന്നത്.
ഇപ്പോഴിതാ ആ ചോദ്യത്തിനുള്ള മറുപടി പങ്കിടുകയാണ് കല്യാണി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം മറുപടി പങ്കിട്ടത്. ‘‘കഴിഞ്ഞ പോസ്റ്റില്‍ കണ്ട മൊട്ട ആരാണെന്ന് ചോദിച്ചവരോട്, അത് ഞാൻ തന്നെയാണ്...’’ ചിരിച്ചു കൊണ്ട് കാറിലിരിക്കുന്ന തന്റെ ഷോര്‍ട്ട് വീഡിയോ പങ്കിട്ട് കല്യാണി പ്രിയദർശൻ ഇൻസ്റ്റ സ്റ്റോറിയില്‍ കുറിച്ചു.

അച്ഛന്മാരായ മോഹൻലാലിന്റേയും പ്രിയദർശന്റെയും സൗഹൃദം കുട്ടിക്കാലം മുതല്‍ ഇവര്‍ക്കിടയില്‍ സൗഹൃദമുണ്ടാക്കി. എന്നാല്‍ കല്യാണിയും പ്രണവും തമ്മിലുള്ള സൗഹൃദം തെറ്റിദ്ധരിക്കപ്പെടുകയും ഇരുവരും പ്രണയത്തിലാണെന്ന വാർത്ത പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇരുവരും ഈ വാർത്തകളോട് പ്രതികരിച്ചിട്ടില്ല. മുതിർന്നപ്പോള്‍ സിനിമയിലെത്തിയ ഇരുവരും 'ഹൃദയം' എന്ന ചിത്രത്തില്‍ നായികാ നായകന്മാരായി എത്തിയിരുന്നു.
അല്‍ത്താഫ് സലിം സംവിധാനം ചെയ്ത ഓടും കുതിര ചാടും കുതിര എന്ന ചിത്രമാണ് കല്യാണി നായികയായി റിലീസിന് തയ്യാറെടുക്കുന്ന സിനിമ. ഫഹദ് ഫാസിലാണ് നായകൻ. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്യുന്ന ലോക-ചാപ്റ്റർ 1 എന്ന ചിത്രമാണ് മലയാളത്തില്‍ കല്യാണി നായികയായെത്തുന്ന പുതിയ ചിത്രം. വേഫേറർ ഫിലിംസ് നിർമിക്കുന്ന ചിത്രത്തില്‍ നസ്ലിൻ ആണ് നായകൻ. കാർത്തി നായകനാവുന്ന മാർഷല്‍ എന്ന തമിഴ് ചിത്രവും കല്യാണിയുടേതായി വരുന്നുണ്ട്.

Ads by Google
Tuesday 15 Jul 2025 08.41 AM
Ads by Google
LATEST NEWS
TRENDING NOW