Thursday, March 12, 2026 Last Updated 0 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 30 Oct 2025 04.16 PM

'വീട്ടിൽ കൂടുതൽ കുറുമ്പ് ആരാണ്, പ്രണവോ, വിസ്മയയോ?; 'ഞാനാണ്' എന്ന് കുസൃതി ചിരിയോടെ മറുപടി പറഞ്ഞ് മോഹൻലാൽ ; കൈയടിച്ച് ആഘോഷമാക്കി ആരാധകർ

മോഹൻലാലിന്റെ മകൾ വിസ്മയയുടെ ആദ്യ ചിത്രം 'തുടക്കം'ത്തിന്റെ പൂജ ചടങ്ങ് ഇന്നാണ് നടന്നത്. ഇപ്പോഴിതാ അതിനിടെ മോഹൻലാൽ ഒരു ചോദ്യത്തിന് നൽകിയ മറുപടിയാണ് ആരാധകർ ഏറ്റെടുക്കുന്നത്.
Mohanlal, vismaya mohanlal, thudakkam movie
Mohanlal about vismaya and pranav (Image Source: Instagram)

താരകുടുംബത്തിൽ നിന്ന് ഒരാൾ കൂടി സിനിമയിലേക്ക് എത്തുമ്പോൾ ആരാധകരത് ആഘോഷപൂർവ്വം ഏറ്റെടുക്കാറുണ്ട്. അതും മോഹൻലാലിന്റെ കുടുംബത്തിൽ നിന്ന് മകൾ വിസ്മയ ആകുമ്പോൾ ആരാധകരുടെ ആവേശം ഇരട്ടിയാകും.
ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന 'തുടക്കം' എന്ന സിനിമയിലൂടെയാണ്‌ വിസ്മയ അരങ്ങേറ്റം കുറിക്കുന്നത്. ഇന്നാണ് സിനിമയുടെ പൂജ ചടങ്ങ് നടന്നത്.
ഇപ്പോഴിതാ ചടങ്ങിനിടെ മോഹൻലാലിനോട് ചോദിച്ച ഒരു ചോദ്യത്തിന് താരം നൽകിയ രസകരമായ മറുപടിയാണ് ആരാധകർ ഏറ്റെടുക്കുന്നത്. 'ആറാം ക്ലാസ്സിൽ പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് ലാലേട്ടൻ ബെസ്റ്റ് ആക്ടർ ആകുന്നത്, പ്രണവും അങ്ങനെയായിരുന്നു, വിസ്മയയും പഠിക്കുന്ന കാലത്ത് നാടകമൊക്കെ ചെയ്തിരുന്നു, വീട്ടിൽ ഇവർ രണ്ടുപേരിൽ കൂടുതൽ കുറുമ്പുള്ളത് ആർക്കാണ് ' എന്നായിരുന്നു അവതാരകന്റെ ചോദ്യം. അതീവ ശ്രദ്ധയോടെ എല്ലാം കേട്ടു നിന്ന മോഹൻലാൽ, സ്വതസിദ്ധമായ കള്ളച്ചിരിയോടെ "ഞാനാണ്..." എന്ന് മറുപടി പറഞ്ഞു. മോഹൻലാലിന്റെ മറുപടി നിറഞ്ഞ കൈയടിയോടെയും പൊട്ടിച്ചിരിയോടെയുമാണ് ആരാധകരും സദസ്സും ഏറ്റെടുത്തത്.

കൊച്ചി ക്രൗൺ പ്ലാസയിൽ വച്ചാണ് 'തുടക്കം' സിനിമയുടെ പൂജ നടന്നത്. സഹോദരനും നടനുമായ പ്രണവ് മോഹൻലാൽ ക്ലാപ്പ് അടിച്ചു തുടക്കം കുറിച്ച സിനിമയ്ക്ക് സുചിത്ര മോഹൻലാലാണ് സ്വിച്ച് ഓൺ കർമം നിർവഹിച്ചത്. ചടങ്ങിൽ ദിലീപ്, ജോഷി തുടങ്ങി സിനിമാ രംഗത്തെ പ്രമുഖർ പങ്കെടുത്തിരുന്നു. ചടങ്ങിൽ വച്ച് ജൂഡ് അവസരം തന്നാൽ സിനിമയിൽ ഒന്ന് മിന്നിമറഞ്ഞുപോകുമെന്ന് മോഹൻലാലും മാധ്യമങ്ങളോട് പറഞ്ഞു. ചിത്രത്തിൽ വിസ്മയ മോഹൻലാലിന്റെ പേര് മീനു എന്നായിരിക്കും.‘തുടക്കം’ ഒരു സാധാരണ കുടുംബ ചിത്രമായിരിക്കുമെന്നും എന്നും ജൂഡ് ആന്റണി പറഞ്ഞു.

Ads by Google
Thursday 30 Oct 2025 04.16 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW