Saturday, March 14, 2026 Last Updated 2 Min 17 Sec ago English Edition
Todays E paper
Ads by Google
Monday 14 Jul 2025 03.35 PM

മകള്‍ക്കൊപ്പമുളള മനോഹരചിത്രങ്ങള്‍ പങ്കുവെച്ച് നടി മാധു; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

-madhoo
photo-www.instagram.com/madhoo_rockstar

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയാണ് നടി മാധു. റോജ നായിക എന്നാണ് ഇന്നും മാധു അറിയപ്പെടുന്നത് . മലയാളികള്‍ക്ക് യോദ്ധയിലെ നായികയും. യോദ്ധയും റോജയും മാത്രമല്ല , തൊണ്ണൂറുകളില്‍ തമിഴിലും മലയാളത്തിലും തെലുങ്കിലുമൊക്കെയായി മാധു അഭിനയിച്ച മിക്ക സിനിമകളും സൂപ്പര്‍ ഹിറ്റുകള്‍ തന്നെയാണ്.

ഒരിടവേളയ്ക്ക് ശേഷം വീണ്ടും അഭിനയരംഗത്ത് സജീവമായിരിക്കുകയാണ് മാധു. തമിഴിലും ഹിന്ദിയിലും മലയാളത്തിലുമെല്ലാം സെലക്ടീവായ റോളുകള്‍ ചെയ്തുകൊണ്ടിരിക്കുന്നു. ഇന്ദ്രന്‍സിനൊപ്പമുളള ചിന്ന ചിന്ന ആസൈ എന്ന ചിത്രം ഉള്‍പ്പെടെ.

ഇപ്പോഴിതാ ഇളയ മകള്‍ കിയയ്‌ക്കൊപ്പമുളള മനോഹരചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി. രണ്ടുപേരും ഒരേ പ്രായത്തിലുളള കൂട്ടുകാരികളെപ്പോലെ സുന്ദരിയാണ്. മക്കള്‍ക്കൊപ്പം ഞാനും ചെറുപ്പമാവുകയാണെന്നാണ് മാധു പറഞ്ഞിട്ടുളളത്.

ഇപ്പോള്‍ മക്കളെയും തന്നെയും കാണുമ്പോള്‍ഒരുപോലെ യുണ്ട്, ചേച്ചിയും അനിയത്തിയുമാണോ എന്നൊക്കെ പലരും ചോദിക്കും. ആ ചോദ്യം എനിക്കും മക്കള്‍ക്കും ഇഷ്ടമല്ല എന്നാണ് മാധു പറഞ്ഞത്. അമേയ എന്നൊരു മകള്‍ കൂടി താരത്തിനുണ്ട്. നിരവധിപ്പേരാണ് താരത്തിന്റെ ചിത്രങ്ങള്‍ക്കു താഴെ സ്‌നേഹം അറിയിച്ചെത്തുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW