Saturday, March 14, 2026 Last Updated 42 Min 53 Sec ago English Edition
Todays E paper
Ads by Google
Tuesday 20 May 2025 06.17 PM

സിമന്റ്‌ ബെഞ്ചിൽ ഒരു വശത്ത് ചെറു ചിരിയോടെ മധുബാല; മറുവശത്ത് മലയത്തിന്റെ പ്രിയ താരം ഇന്ദ്രൻസ്; ചിന്ന ചിന്ന ആസൈയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ലോഞ്ച് ചെയ്ത് മണിരത്നം

uploads/news/2025/05/782077/1000464390.jpg
Chinna chinna aasai movie poster (Image Source: Instagram)

ചില സിനിമകൾ പേര് കൊണ്ടും മറ്റു ചിലത് അഭിനേതാക്കളുടെ കോമ്പിനേഷൻ കൊണ്ടും റിലീസ് ചെയ്യും മുൻപ് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ ഒരു സിനിമയായി മാറുകയാണ് തെ ന്നിന്ത്യയുടെ പ്രിയനടി മധുബാലയും മലയാളത്തിന്റെ ഇഷ്ടനടൻ ഇന്ദ്രൻസും നായികാനായകന്മാരായി എത്തുന്ന ചിത്രമായ ചിന്ന ചിന്ന ആസൈ.
ഇപ്പോഴിതാ സിനിമയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പങ്കു വച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. വിഖ്യാത സംവിധായകൻ മണിരത്നം ആണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പ്രകാശിപ്പിച്ചത്. മണിരത്നത്തിന്റെ 'റോജ' എന്ന സിനിമയിലെ 'ചിന്ന ചിന്ന ആസൈ' എന്ന ഗാനത്തിന്റെ വരിയിലാണ് ചിത്രം ഒരുങ്ങുന്നത്.
മലയാളത്തില്‍ കുറെ വർഷക്കാലത്തെ ഇടവേളക്കു ശേഷമാണ് ശക്തമായ കേന്ദ്ര കഥാപാത്രത്തില്‍ മധുബാല അഭിനയിക്കുന്നത്. സിമെന്റ് ബെഞ്ചിൽ ഒരു വശത്ത് ഇന്ദ്രൻസും മറു വശത്ത് മധുബാലയും ഇരിക്കുന്നതാണ് പോസ്റ്റർ. ചെറു ചിരിയോടെ താഴേക്ക് നോക്കിയിരിക്കുന്ന മധുബാലയും താരത്തെ നോക്കിയിരിക്കുന്ന ഇന്ദ്രൻസിനെയും പോസ്റ്ററിൽ കാണാം.
പൂർണ്ണമായും വാരണാസിയില്‍ ചിത്രീകരണം പൂർത്തിയായ ചിത്രത്തിന് ആശംസകള്‍ നല്‍കിയ മണിരത്നം ചിത്രം വൻ വിജയമാകട്ടെയെന്നും അഭിപ്രായപ്പെട്ടു. മധുബാലയും ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്.

ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഇന്ദ്രൻസും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. "ഞാൻ നായകൻ ആകുന്ന എന്റെ അടുത്ത ചിത്രം . ചിന്ന ചിന്ന ആസൈ . മധുബാല ആണ് നായിക. പൂർണ്ണമായും വാരണാസിയില്‍ ചിത്രീകരിച്ച ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതാ നിങ്ങളിലേക്ക്..." എന്ന ക്യാപ്ഷൻ നൽകിയാണ് ഇന്ദ്രൻസ് സന്തോഷം പങ്കുവച്ചത്.

ഞാൻ നായകൻ ആകുന്ന എന്റെ അടുത്ത ചിത്രം . ചിന്ന ചിന്ന ആസൈ . മധുബാല ആണ് നായിക. പൂർണ്ണമായും വാരണാസിയിൽ ചിത്രീകരിച്ച ഈ...Posted by Indrans on Monday, May 19, 2025

ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറില്‍ അഭിജിത് ബാബുജിയാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. ഏറെ ശ്രദ്ധ നേടിയ ഹ്രസ്വചിത്രം 'എന്റെ നാരായണിക്ക്' ശേഷം വർഷാ വാസുദേവ് ആണ് ചിന്ന ചിന്ന ആസൈയുടെ രചനയും സംവിധാനവും നിർവഹിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW