Saturday, March 14, 2026 Last Updated 3 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 14 Jul 2025 03.17 PM

താങ്കളില്ലായിരുന്നെങ്കില്‍ പല സിനിമകളിലെയും മികച്ച രംഗങ്ങള്‍ ചിത്രീകരിക്കാന്‍ സാധിക്കില്ലായിരുന്നു; സ്റ്റണ്ട് മാസ്റ്റര്‍ രാജുവിനെ അനുസ്മരിച്ച് പൃഥ്വി

prithviraj-

പാ രഞ്ജിത്ത് സിനിമയുടെ സെറ്റില്‍ കാര്‍ അപകടത്തില്‍പ്പെട്ട് മരിച്ച സ്റ്റണ്ട് ആര്‍ട്ടിസ്റ്റ് രാജുവിന്റെ വിയോഗത്തില്‍ അനുശോചിച്ച് നടന്‍ പൃഥ്വിരാജ് സുകുമാരന്‍. നിങ്ങളുടെ കഴിവും ധൈര്യവും ഇല്ലായിരുന്നെങ്കില്‍ പല സിനിമകളിലെയും മികച്ച രംഗങ്ങള്‍ ചിത്രീകരിക്കാന്‍ പോലും സാധിക്കില്ലായിരുന്നു എന്ന് നടന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

prithviraj-

പാ രഞ്ജിത്ത്-ആര്യ ചിത്രമായ വേട്ടുവത്തിന്റെ ചിത്രീകരണത്തിനിടെയാണ് രാജുവിന്റെ ജീവനെടുത്ത അപകടമുണ്ടായത്. സാഹസികമായ കാര്‍ സ്റ്റണ്ട് ചിത്രീകരണമാണ് അപകടത്തില്‍ കലാശിച്ചത്. എസ്യുവി അതിവേഗത്തില്‍ ഓടിച്ചുവന്ന് റാമ്പില്‍ കയറ്റി പറപ്പിക്കുന്ന വംഗം ചിത്രീകരിക്കുന്നതിടെ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം അപകടത്തില്‍ പെടുകയായിരുന്നു. വായുവില്‍ ഒരുതവണ മലക്കം മറിഞ്ഞ വാഹനം ഇടിച്ചുകുത്തി നിലംപതിക്കുകയായിരുന്നു.

അപകടത്തിന് പിന്നാലെ ക്രൂ അംഗങ്ങള്‍ ഓടിയെത്തി കാറില്‍ നിന്ന് രാജുവിനെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തിന്റെ നടുക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രാജുവിന്റെ വിയോഗം ഉള്‍ക്കൊളളാനാകില്ലെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന് ഈ വേദന താങ്ങാനുളള കരുത്ത് ദൈവം നല്‍കട്ടെയെന്നും നടന്‍ വിശാല്‍ പറഞ്ഞു.

Ads by Google
Monday 14 Jul 2025 03.17 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW