Friday, March 13, 2026 Last Updated 52 Min 4 Sec ago English Edition
Todays E paper
Ads by Google
Monday 14 Jul 2025 03.04 PM

ഖത്തര്‍ മലയാളികള്‍ നിര്‍മ്മിച്ച 'അങ്കമ്മാള്‍' ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഇന്ത്യന്‍ സിനിമ

uploads/news/2025/07/791002/vs.gif

ദോഹ: ഖത്തര്‍ മലയാളികള്‍ നിര്‍മ്മാണ പങ്കാളിത്തംവഹിച്ച'അങ്കമ്മാള്‍'
ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഇന്ത്യന്‍ ചിത്രത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കി. ചിത്രം
ഉടന്‍ തീയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍വാര്‍ത്താ സമ്മേളനത്തില്‍ അറീയിച്ചു.പ്രശസ്ത തമിഴ് സാഹിത്യകാരന്‍
പെരുമാള്‍ മുരുകന്റെ 'കൊടിത്തുണി'യെന്ന
കഥയെആസ്പദമാക്കി വിപിന്‍ രാധാകൃഷ്ണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത തമിഴ് സിനിമയായ 'അങ്കമ്മാള്‍' ഇതിനകം വിവിധ ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു.മെല്‍ബണ്‍ ഫിലിം ഫെസ്റ്റിവലിലേക്കും കഴിഞ്ഞദിവസം ചിത്രംതെരഞ്ഞെടുക്കപെട്ടിരുന്നു.
ഒരു ഗ്രാമീണ സ്ത്രീയുടെ വേഷവിധാനം പശ്ചാത്തലമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
2024 ഒക്ടോബറില്‍ മുംബൈയില്‍ നടന്ന മാമി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രത്തിന്റെ പ്രഥമ പ്രദര്‍ശനം നടന്നത്.
ഡിസംബറില്‍ ഐഎഫ്എഫ്കെയില്‍ 'ഇന്ത്യന്‍ സിനിമ ഇന്ന്' എന്ന വിഭാഗത്തിലൂടെയും ചിത്രം ആസ്വാദകരിലെത്തി. ഡയലോഗ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, അജന്ത എല്ലോറ ഫിലിം ഫെസ്റ്റിവല്‍, ഗുവാഹത്തി ബ്രഹ്മപുത്ര ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ തുടങ്ങിയവയിലും പ്രദര്‍ശിപ്പിച്ചു. ന്യുയോര്‍ക്ക് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വിദേശത്തെ ആദ്യ പ്രദര്‍ശനമായിരുന്നു.
ഖത്തറില്‍ചിത്രത്തിന്റെ പ്രിമിയര്‍ഷോ സംഘടി പ്പിക്കും.കലാമൂല്യമുള്ളചിത്രങ്ങളില്‍ തുടര്‍ന്നും നിര്‍മ്മാണപങ്കാളിത്തം വഹിക്കുമെന്ന്‌നിര്‍മ്മാതാക്കവ്യക്തമാക്കി.ഖത്തറിലെഫിലിംഫെസ്റ്റുവലുകളി ല്‍ചിത്രമുള്‍പ്പെടുത്താനുള്ള ശ്രമംനടത്തുമെന്ന്‌നിര്‍മ്മാതാക്കള്‍ പറഞ്ഞു.
എന്‍ജോയ് ഫിലിംസിന്റെയും ഫിറോ മൂവി സ്റ്റേഷന്റെയും ബാനറില്‍ ഖത്തര്‍ പ്രവാസികളായ ഷംസുദ്ദീന്‍ ഖാലിദ്, അനു അബ്രഹാം ,ഛായാഗ്രാഹകനായ അന്‍ജോയ് സാമുവല്‍, നടന്‍ ഫിറോസ് റഹീം
എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ഗീതാ കൈലാസമാണ്
മുഖ്യ കഥാപാത്രമായ അങ്കമ്മാളായി അഭിനയിച്ചിരിക്കുന്നത്. ഭരണി, ശരണ്‍, മുല്ലയരസി, തെന്‍ട്രല്‍ രഘുനന്ദന്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലുണ്ട്.
ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രശസ്തഗായകന്‍ മക്ബൂല്‍ മന്‍സൂര്‍ ആണ്
സംഭാഷണം: സുധാകര്‍ ദാസ് , എഡിറ്റര്‍: പ്രദീപ് ശങ്കര്‍, ശബ്ദ സംവിധാനം: ലെനിന്‍ വലപ്പാട് , ശബ്ദ മിശ്രണം: കൃഷ്ണനുണ്ണി, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണന്‍.തിരുനെല്‍വേലിക്കടുത്ത് ദേവനെല്ലൂര്‍, പത്മവേലി തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ചിത്രീകരണം. സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരില്‍ ഭൂരിഭാഗവും മലയാളികളാണ്. ആഗസ്തില്‍ ചിത്രം തിയറ്ററുകളിലെത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറപ്രവര്‍ത്തകര്‍
ദോഹയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍
നിര്‍മ്മാതക്കളായ ഷംസുദ്ദീന്‍ ഖാലിദ്, അനു അബ്രഹാംഎന്നിവര്‍ പങ്കെടുത്തു. താരങ്ങളായ ഗീതാ കൈലാവും, ഫിറോസ് റഹീമും ഓണ്‍ലൈനിലൂടെസംസാരിച്ചു.

ഷഫീക്ക് അറക്കല്‍

Ads by Google
Monday 14 Jul 2025 03.04 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW