-->
മലയാളികള്‍ക്ക് മോഹന്‍ലാല്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആവേശമാണ്. സ്വാഭാവികമായ നടന ശൈലിക്കു പ്രശസ്തനായ താരം മലയാള ചലച്ചിത്രരംഗത്ത് നാല് പതിറ്റാണ്ടുകളായി സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. താരവുമായി ബന്ധപ്പെട്ടുള്ള ഏതൊരു വാര്‍ത്തയും വളരെ പെട്ടെന്നാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.
മകന്‍ പ്രണവ് സിനിമയിലേക്ക് എത്തിയപ്പോള്‍ ഇരുകൈയും നീട്ടി പ്രേക്ഷകരത് സ്വീകരിച്ചു. മോഹന്‍ലാലിന്റെ മകള്‍ വിസ്മയയും സിനിമാരംഗത്തേക്ക് പ്രവേശിക്കാനൊരുങ്ങുകയാണ്. ‘തുടക്കം’ എന്ന സിനിമയിലൂടെയാണ് താരപുത്രി സിനിമയിലേക്ക് എത്തുന്നത്. പ്രണവും വിസ്മയയും സോഷ്യല്‍ മീഡിയയിലും തിളങ്ങി നില്‍ക്കുന്ന താരങ്ങളാണ്. ഇവര്‍ പങ്കിടുന്ന പോസ്റ്റുകളെല്ലാം വളരെ പെട്ടെന്ന് തരംഗമായി മാറാറുണ്ട്.
ഇപ്പോഴിതാ പ്രണവിന് ഹൃദയത്തില്‍ ചാലിച്ച ജന്മദിനാശംസകള്‍ പങ്കിടുകയാണ് വിസ്മയ. ഹാപ്പി ബര്‍ത്ത്ഡേ ബ്രോസ്കി എന്ന് കുറിച്ചാണ് പ്രണവിനൊപ്പമുള്ള ത്രോബാക്ക് ചിത്രം വിസ്മയ പങ്കിട്ടത്. ഒരു ബഞ്ചില്‍ രണ്ടുപേരും തോളില്‍ കൈയിട്ടിരിക്കുന്ന ബാല്യകാലത്തെ ചിത്രവും മുതിര്‍ന്ന ശേഷമുള്ള ചിത്രവും വിസ്മയ പങ്കിട്ടു. ‘‘ഹാപ്പി ബര്‍ത്ത്ഡേ ബ്രോസ്കി...’’ എന്ന ക്യാപ്ഷനൊപ്പം ഹാര്‍ട്ട് ഇമോജിയും കിസ് ഇമോജിയും പങ്കിട്ടാണ് വിസ്മയയുടെ പോസ്റ്റ്.
താരപുത്രന് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരും സഹപ്രവര്‍ത്തകരും കുടുംബവുമൊക്കെ ആശംസകള്‍ പങ്കുവച്ചിട്ടുണ്ട്. സിനിമകളേക്കാളേറെ യാത്രകളെ സ്നേഹിക്കുന്ന പ്രണവിനൊപ്പമുള്ള ചിത്രം പങ്കിട്ട്, ‘ഹാപ്പി ബർത്ഡേ അപ്പു...’ എന്ന് കുറിച്ചായിരുന്നു മോഹന്‍ലാലിന്റെ ആശംസ.
അടുത്ത സുഹൃത്തും നടിയുമായ കല്ല്യാണി പ്രിയദർശൻ പ്രണവിനൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ചാണ് ആശംസ നേർന്നത്. ‘‘എന്റെ എക്കാലത്തേയും കൂട്ടുകാരന് പിറന്നാള്‍ ആശംസകള്‍...’’ എന്നാണ് കല്യാണി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്. ബോളിവുഡ് താരം ജാക്കി ഷ്രോഫിനും പ്രണവിനൊപ്പമുള്ള ബാല്യകാലത്തിലെ ചിത്രം പങ്കിട്ടാണ് കല്യാണി പ്രണവിന് ബര്‍ത്ത്ഡേ വിഷ് ചെയ്തത്.