-->
അന്തരിച്ച നടന്‍ കോട്ട ശ്രീനിവാസ റാവുവിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നടന്‍ ചിരഞ്ജീവി.
'ഇതിഹാസ നടന്‍, ബഹുമുഖ പ്രതിഭ, ശ്രീ കോട്ട ശ്രീനിവാസ റാവു ഇനിയില്ല. ഞങ്ങളെ വളരെയധികം ദുഃഖിപ്പിച്ച ഒരു വാര്‍ത്ത. പ്രണം ഖരീദു എന്ന ചിത്രത്തിലൂടെ, ഞാനും അദ്ദേഹവും ഒരേ സമയം ഞങ്ങളുടെ സിനിമാ ജീവിതം ആരംഭിച്ചു. അതിനുശേഷം, അദ്ദേഹം നൂറുകണക്കിന് സിനിമകളില്‍ അഭിനയിച്ചു, എണ്ണമറ്റ വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു എന്നാണ് അദ്ദേഹം എക്‌സില്‍ കുറിച്ചിരിക്കുന്നത്.
లెజెండరీ యాక్టర్ , బహుముఖ ప్రజ్ఞా శాలి శ్రీ కోట శ్రీనివాస రావు గారు ఇక లేరు అనే వార్త ఎంతో కలచివేసింది. 'ప్రాణం ఖరీదు' చిత్రం తో ఆయన నేను ఒకే సారి సినిమా కెరీర్ ప్రారంభించాము. ఆ తరువాత వందల కొద్దీ సినిమాల్లో ఎన్నెన్నో విభిన్నమైన పాత్రల్లో నటించి, ప్రతి పాత్రని తన…— Chiranjeevi Konidela (@KChiruTweets) July 13, 2025
സംവിധായകന്‍ എസ് എസ് രാജമൗലി, വിഷ്ണു മഞ്ജു, മോഹന്‍ ബാബു, രവി രേജ, നന്ദമൂരി ബാലകൃഷണ, പവന്‍ കല്യാണ്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരും സോഷ്യല്‍ മീഡിയയിലൂടെ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.
Deeply saddened to hear about the passing of Kota Srinivasa Rao garu. A master of his craft, a legend who breathed life into every character he portrayed. His presence on screen was truly irreplaceable. My heartfelt condolences to his family. Om Shanti.— rajamouli ss (@ssrajamouli) July 13, 2025
അഞ്ച് പതിറ്റാണ്ട് നീണ്ടു നിന്ന അഭിനയ ജീവിതത്തില്‍ സ്വഭാവ നടനായും ഹാസ്യ താരമായും വില്ലനായുംതിളങ്ങിയ നടനാണ് കോട്ട ശ്രീനിവാസ റാവു. സിനിമാ പ്രേക്ഷകര്‍ എക്കാലവും ഓര്‍ത്തിരിക്കുന്ന വില്ലന്‍ നിരവധി വില്ലന്‍ കഥാപാത്രങ്ങളെ ശ്രീനിവാസ റാവു അനശ്വരമാക്കിയിട്ടുണ്ട്.
സിനിമാ മേഖലയ്ക്ക് നല്‍കിയ സംഭവാനകള്‍ മാനിച്ച് 2015 ല്‍ രാജ്യം അദ്ദേഹത്തിന് പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 700 ലധികം സിനിമകളില്‍ ശ്രീനിവാസ റാവു അഭിനയിച്ചിട്ടുണ്ട്.
'ആഹാ! നാ പെല്ലന്താ', 'പ്രതിഘാടന', 'ഗായം', 'സര്‍ക്കാര്‍' തുടങ്ങിയ സിനിമകളിലെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധേയമായി.