Saturday, March 14, 2026 Last Updated 8 Min 50 Sec ago English Edition
Todays E paper
Ads by Google
Saturday 12 Jul 2025 05.05 PM

യെവന്‍ പുലിയാണ് കേട്ടാ ; ഇരയെ ശരിക്ക് കാണാന്‍ രണ്ടു കാലില്‍ നിന്ന് ഉയര്‍ന്നു പൊങ്ങി നോക്കുന്ന പുള്ളിപ്പുലി; മരണമാസ്സെന്ന് കാഴ്ച്ചക്കാര്‍

uploads/news/2025/07/790702/Untitled-7.jpg
Leopard is looking at his food by standing on two legs (Image Source: X)

വന്യമൃഗങ്ങളുടെ വീഡിയോകള്‍ വളരെ പെട്ടെന്ന് കാഴ്ച്ചക്കാര്‍ ഏറ്റെടുക്കാറുണ്ട്. നേരിട്ട് കാണാനും അവയുടെ ദൈനംദിന രീതികള്‍ അറിയാനും കഴിയാത്തതു കൊണ്ടാകാം ഇത്തരം വീഡിയോകള്‍ വൈറലായി മാറാറുണ്ട്. അക്കൂട്ടത്തില്‍ തന്നെ ഇരകളെ പിടിക്കാനൊരുങ്ങുകയും കീഴ്പ്പെടുത്തുകയും ചെയ്യുന്ന വീഡിയോകളാണ് കാഴ്ചക്കാരില്‍ കൗതുകവും അമ്പരപ്പുമൊക്കെ സൃഷ്ടിക്കാറുണ്ട്.
ഇപ്പോഴിതാ അത്തരത്തില്‍ തന്റെ ഇരയെ കൗതുകത്തോടെ നോക്കി വീക്ഷിക്കുന്ന ഒരു പുള്ളിപ്പുലിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെടുന്നത്. റോഡ് മുറിച്ചു കടന്നെത്തുന്ന പുലി മറുവശത്തുള്ള തന്റെ ഇരയെ ശ്രദ്ധയോടെ നോക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ശരിക്ക് കാണാന്‍ കഴിയാത്തതു കൊണ്ടാവണം പിന്നീടുള്ള പുലിയുടെ നോട്ടം രണ്ടു കാലില്‍ നിന്നാണ്. രണ്ടു കാലില്‍ ഇരുന്ന് നോക്കിയ ശേഷം പിന്നീട് രണ്ടു കാലില്‍ നന്നായി ഉയര്‍ന്നു പൊങ്ങിയാകുന്നതും ദൃശ്യങ്ങളില്‍ കാണാം. ഭൂമിയിലെ ഏറ്റവും വൈവിധ്യമാർന്ന ജീവികളിൽ ഒന്നാണ് പുള്ളിപ്പുലികൾ എന്ന് കുറിച്ചാണ് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാൻ എക്സില്‍ വീഡിയോ പങ്കിട്ടിരിക്കുന്നത്. ക്രൂഗറിൽ നിന്നുള്ള വീഡിയോയാണെന്നും കുറിച്ചിട്ടുണ്ട്.

Ads by Google
Saturday 12 Jul 2025 05.05 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW