Wednesday, March 11, 2026 Last Updated 10 Min 47 Sec ago English Edition
Todays E paper
Ads by Google
Saturday 12 Jul 2025 02.28 PM

പ്രണയിനിയെ വിവാഹം ചെയ്യുന്നത് എപ്പോഴെന്ന് ചോദ്യം; പണിപ്പുരയിലെന്ന് ആര്‍ജെ അമന്റെ മറുപടി; വീണ നായരു​ടെ മുന്‍ ഭര്‍ത്താവിന്റെ വിവാഹം ഉടനെയോ ?

സിനിമ സീരിയല്‍ താരം വീണ നായരുടെ ഭര്‍ത്താവ് ആര്‍ജെ അമന്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ്. ഇപ്പോഴിതാ തന്റെ പ്രണയിനിയ്ക്കൊപ്പമുള്ള ചിത്രം പങ്കിട്ട് വിവാഹകാര്യങ്ങള്‍ പണിപ്പുരയിലാണെന്ന് പറയുകയാണ് അമന്‍.
RJ Aman, Veena Nair
RJ Aman with her love answering remarriage questions (Image Source: Instagram)

സിനിമ സീരിയല്‍ താരം വീണ നായര്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ പ്രിയങ്കരിയായ താരമാണ്. നര്‍മ്മരസമുള്ള കഥാപാത്രങ്ങളടക്കം അവതരിപ്പിച്ച് ഒരുപാട് സിനിമകളില്‍ വീണ കൈയടി നേടിയിട്ടുണ്ട്. ബിഗ് ബോസ് മലയാളത്തില്‍ മത്സരാര്‍ത്ഥിയായി എത്തിയപ്പോഴും വീണ പ്രേക്ഷകരുടെ മനസ്സ് കവര്‍ന്നിരുന്നു. അടുത്തിടെ വീണ വാര്‍ത്തകളില്‍ നിറഞ്ഞത് തന്റെ സ്വകാര്യ ജീവിതവുമായി ബന്ധ​പ്പെട്ടാണ്.
റേഡിയോ ജോക്കി എന്ന നിലയിൽ സോഷ്യൽ മീഡിയയിൽ സുപരിചിതനായ ആർജെ അമൻ ഭൈമിയാണ് വീണ നായരുടെ മുന്‍ ഭര്‍ത്താവ്. അമന്റെ പാട്ടിന്റെയും ഡാൻസിന്റെയും എല്ലാം റീലുകൾ സോഷ്യല്‍ മീഡിയയിലൂടെ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഈ വര്‍ഷമാണ് അമനും വീണയും തമ്മില്‍ നിയമപരമായി വേര്‍പിരിഞ്ഞത്. വീണ നായരുമായുള്ള വിവാഹ ബന്ധം വളരെ നല്ല സൗഹൃദത്തോടെയാണ് അമൻ ഭൈമി അവസാനിപ്പിച്ചത്. അതിന് ശേഷം താന്‍ പ്രണയത്തിലാണ് എന്ന് സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ അമൻ തന്റെ ഫോളോവേഴ്സിനെ അറിയിച്ചിരുന്നു.
ഇ​പ്പോഴിതാ തന്റെ വിവാഹം എപ്പോ​ഴാണ് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് അമന്‍ ഭൈമി. ഇന്‍സ്റ്റഗ്രാമിലെ ആസ്കി മി എനിത്തിങ് എന്ന സെഗ്മെന്റിൽ ഫോളോവേഴ്സുമായി സംസാരിക്കുന്നതി​നിടെയാണ് അമന് നേരെ ആരാധകന്‍ ചോദ്യം ചോദിച്ചത്.
കൂടുതല്‍ പേരും അമനോട് പാട്ട് പാടിത്തരാനാണ് ആവശ്യപ്പെട്ടത്. അതൊ​ക്കെ അമന്‍ പാടിക്കൊടുക്കുന്നുമുണ്ട്. അതിനിടെയാണ് സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ടുള്ള വന്ന ചോദ്യത്തിന് അമന്‍ മറുപടി നല്‍കിയത്. ‘എപ്പോഴാണ് നിങ്ങളുടെ പ്രണയിനിയുമായുള്ള കല്യാണം...’ എന്നായിരുന്നു ചോദ്യം. പ്രണയിനി റീബ റോയിയ്ക്കൊപ്പമുള്ള ഫോട്ടോ പങ്കിട്ട്, അവരെ ടാഗ് ചെയ്തുകൊണ്ടാണ് അമൻ ആ ചോദ്യത്തിനുള്ള ഉത്തരം നൽകിയത്. ‘‘പണിപ്പുരയിലാണ്...’’ എന്നായിരുന്നു അമന്റെ മറുപടി. പ്രണയിനിയെ ടാഗ് ചെയ്ത് അമന്‍ മറുപടി നല്‍കിയതോടെ വിവാഹം ഉടനെ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അമന്‍ അതിന് മറുപടി നല്‍കിയതോടെ ആരാധകരുടെ ചോദ്യം കൂടിക്കൂടി വരുന്നുണ്ട്. ഉടനെ ഉണ്ടാവുമോ എന്നാണ് പലരും ചോദിക്കുന്നത്.

വർഷങ്ങൾ നീണ്ട പ്രണയത്തിലൊടുവിലായിരുന്നു വീണയുടെയും അമന്റെയും വിവാഹം. കലോത്സവ വേദികളിൽ കണ്ട നാൾ മുതൽ തോന്നിയ പ്രണയമായിരുന്നു അമനുമായി ഉണ്ടായിരുന്നതെന്ന് വീണ പലപ്പോഴും പറഞ്ഞിട്ടുണ്ട്. പല അഭിമുഖങ്ങളിലും തന്റെ ദാമ്പത്യം വളരെ മനോഹരമാണ്, സുന്ദരമാണ് എന്ന് വീണ പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. അമ്പാടി എന്നൊരു മകനും ഇവര്‍ക്കുണ്ട്. ഭർത്താവും കുഞ്ഞുമായി നല്ലൊരു കുടുംബ ജീവിതമാണ് നടി നയിച്ചിരുന്നെങ്കിലും താരത്തിന്റെ ജീവിതത്തിൽ അപ്രതീക്ഷിത സംഭവങ്ങള്‍ നടന്നു. യോജിച്ചു പോകാത്ത ചില സ്വരചേർച്ചകൾ വന്നതോടെ പിരിയാം എന്ന് തീരുമാനിക്കുകയായിരുന്നു അമനും വീണയും.
അമാന്റെയും തന്റെയും ജീവിതത്തിൽ താളപ്പിഴകൾ ഉണ്ടായപ്പോൾ കൃത്യമായി കൈകാര്യം ചെയ്യാതെ പോയതാണ് വിവാഹമോചനത്തിലേക്ക് എത്തിച്ചതെന്നും അമാന് ചേർന്ന പങ്കാളി ഇപ്പോഴാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ വന്നതെന്നുമാണ് വീണ അടുത്തിടെ പറഞ്ഞത്.

Ads by Google
Saturday 12 Jul 2025 02.28 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW