-->
തെന്നിന്ത്യൻ സിനിമയിലെ താരസുന്ദരിയാണ് ലക്ഷ്മി റായ്. ബിഗ് സ്ക്രീനിൽ എത്തുന്നതിന് മുൻപ് പരസ്യങ്ങളിൽ മോഡലായി എത്തിയ ലക്ഷ്മി മലയാളികൾക്കും പ്രിയപ്പെട്ട താരമാണ്. മോഹൻലാൽ, മമ്മൂട്ടി ഉൾപ്പടെയുള്ള മുൻനിര താരങ്ങൾക്കൊപ്പം അഭിനയിച്ച് ശ്രദ്ധനേടിയ ലക്ഷ്മി റായിയുടെ പുത്തൻ ലുക്കാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധപിടിച്ചു പറ്റുന്നത്.
ചുവപ്പ് ഡ്രസ്സില്‍ മോഡേണ്‍ ലുക്കിലുളള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. Live , Love , London. എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം ലക്ഷ്മി റായ് കുറിച്ചിരിക്കുന്നത്. താരത്തിന്റെ പുത്തന്‍ ലുക്കിലുളള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്.
2005ൽ ‘കർക കസദര’ എന്ന തമിഴ് ചിത്രത്തിലൂടെയാണ്ണ് ലക്ഷ്മി റായ് അഭിനയരംഗത്തേക്ക് എത്തുന്നത്. 'റോക്ക് ആൻഡ് റോൾ' ആയിരുന്നു ലക്ഷ്മിയുടെ മലയാളത്തിലെ അരങ്ങേറ്റ ചിത്രം.
അണ്ണൻ തമ്പി, ടു ഹരിഹർ നഗർ, ചട്ടമ്പിനാട്, ഇവിടം സ്വർഗ്ഗമാണ്,പരുന്ത്, ക്രിസ്‌ത്യൻബ്രദേഴ്,അറബീം ഒട്ടകോം പി. മാധവൻ നായരും, രാജാധിരാജ എന്നിവയാണ് ലക്ഷ്മിയുടെ ശ്രദ്ധേയ മലയാളം ചിത്രങ്ങൾ. പേരിൽ മാറ്റം വരുത്തിയും ശരീരഭാരം കുറച്ചും വ്യത്യസ്ത ലുക്കുമായി ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് റായ് ലക്ഷ്മി.