-->
ദോഹ: ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയണ്‍ ഇരുപതാം വാര്‍ഷിക ആഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച സീറോ ടു ലോഞ്ച് ബിസിനസ് മീറ്റ് വേള്‍ഡ് വൈഡ് ബിസിനസ് സെന്ററില്‍ നടന്നു.
സംരംഭകത്വ മേഖലയിലെ നൂതന സാധ്യതകളെയും വെല്ലുവിളികളെയും ചര്‍ച്ച ചെയ്ത പരിപാടിയില്‍, പ്രമുഖ സംരംഭകനും ഗോ മുസാഫിര്‍ സഹസ്ഥാപകനുമായ ഫിറോസ് നാട്ടു മുഖ്യാതിഥിയായി സംസാരിച്ചു. സംരംഭകത്വ രംഗത്തെ തന്റെ വെല്ലുവിളികള്‍ നിറഞ്ഞ യാത്രാ അനുഭവങ്ങള്‍ പങ്കുവെച്ച അദ്ദേഹം, യുവാക്കള്‍ക്ക് ക്രിയാത്മക സമീപനങ്ങളിലൂടെ എങ്ങനെ സംരംഭകത്വ മേഖലയില്‍ ശോഭിക്കാന്‍ സാധിക്കുമെന്നും വിവരിച്ചു. ഫവാസ് കെ കെ മോഡറേറ്റര്‍ ആയിരുന്ന പരിപാടിയില്‍ ഫോക്കസ് ഖത്തര്‍ സി ഒ ഒ അമീര്‍ ഷാജി സ്വാഗതം പറഞ്ഞു. മുഖ്യാഥിതിക്കുള്ള സ്‌നേഹോപഹാരം ഫോക്കസ് ഖത്തര്‍ സിഇഒ ഹാരിസ് പിടി നല്‍കി.കെട്ടിലും മട്ടിലും വ്യത്യസ്തത പുലര്‍ത്തിയ 'സീറോ ടു ലോഞ്ച്' സംരംഭകത്വ രംഗത്തേക്ക് കടന്നു വരാന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍ക്ക് ഏറെ പ്രചോദനമായി മാറിയെന്നു പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. തുടര്‍ പരിപാടികളില്‍ ഈ രംഗത്തെ കൂടുതല്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യുമെന്ന് സംഘാടകരായ ഫോക്കസ് ഖത്തര്‍ ഭാരവാഹികള്‍ അറിയിച്ചു.
പരിപാടിക്ക് ഫായിസ് ഇളയോടന്‍, അമീനുറഹ്മാന്‍, ആഷിഖ് ബേപ്പൂര്‍, റഷീഖ് ബക്കര്‍, ഹാഫിസ് ഷബീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഷഫീക്ക് അറക്കല്‍