Thursday, March 12, 2026 Last Updated 0 Min 16 Sec ago English Edition
Todays E paper
Ads by Google
Friday 11 Jul 2025 09.40 AM

വ്യക്തിപ്രഭാവമുള്ള നേതാവ്, ഇന്ത്യദേശീയത കൈവരിച്ചു ; മോദി സ്തുതിയുമായി ശശിതരൂര്‍ വീണ്ടും

uploads/news/2025/07/790502/modi.jpg

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ തുടര്‍ച്ചയായി പ്രതിസന്ധിയിലാക്കിക്കൊണ്ട് തിരുവനന്തപുരം എംപി. ശശിതരൂരിന്റെ നരേന്ദ്രമോദി
ശശി തരൂര്‍ മോദി സ്തുതി തുടരുന്നു. നരേന്ദ്രമോദി വ്യക്തിപ്രഭാവമുള്ള നേതാവാണെന്നും അദ്ദേഹത്തിന് കീഴില്‍ കോണ്‍ഗ്രസിന്റെ ഇടതു നയങ്ങളില്‍ നിന്നും വ്യത്യസ്തമായി രാജ്യം ശക്തമായ ദേശീയതയിലേക്ക് മാറിയെന്നും ലണ്ടനില്‍ നടന്ന പരിപാടിയില്‍ തരൂര്‍ പറഞ്ഞു. ലണ്ടനിലെ ജിന്‍ഡാല്‍ ഗ്‌ളോബല്‍ സര്‍വകലാശാലയുടെ പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു പ്രതികരണം.

അടിയന്തരാവസ്ഥയെയും കോണ്‍ഗ്രസിന്റെ മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെയും വിമര്‍ശിച്ച് കഴിഞ്ഞദിവസം ലേഖനം എഴുതിയ തരൂര്‍ അതിന് തൊട്ടുപിന്നാലെയാണ് മോദിയെ പുകഴ്ത്തുന്നത്. ഇന്ദിരാ ഗാന്ധിക്കും സഞ്ജയ് ഗാന്ധിക്കും എതിരെ കടുത്ത വിമര്‍ശനങ്ങളാണ് ലേഖനത്തില്‍ ഉള്ളത്. ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ കാലത്തെ ക്രൂരതകളാണ് ലേഖനത്തില്‍ വിമര്‍ശിക്കപ്പെട്ടിരിക്കുന്നത്. പഹല്‍ഗാം ഭീകരാക്രമണവും ഇന്ത്യയുടെ തിരിച്ചടിക്കും പിന്നാലെ നിരന്തരം മോദിയെ സ്തുതിക്കുന്നത് ശശിതരൂരിനെതിരേ കോണ്‍ഗ്രസില്‍ പടയൊരുക്കത്തിന് കാരണമായിട്ടുണ്ട്.

പഹല്‍ഗാമും അതിന് ഇന്ത്യ പാകിസ്താന് നല്‍കിയ തിരിച്ചടിയും ലോകത്തെ ധരിപ്പിക്കാനുള്ള പ്രതിനിധിസംഘത്തിന്റെ ഭാഗമയി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചപ്പോഴെല്ലാം മോദിയെ ശശി തരൂര്‍ പുകഴ്ത്തുന്നത് കോണ്‍ഗ്രസിന് ഉണ്ടാക്കിയ തലവേദന ചില്ലറയായിരുന്നില്ല. പാര്‍ട്ടിക്കുള്ളില്‍ ഇതിനെതിരേ ശക്തമായി വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു. എന്നിരുന്നാലും വിശ്വപൗരന്‍ എന്ന നിലയില്‍ ശശി തരൂരിന്റെ അഭിപ്രായങ്ങളെ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമായി കണക്കാക്കാനായിരുന്നു ഹൈക്കമാന്റിന്റെ തീരുമാനം.

കഴിഞ്ഞ ആറുമാസക്കാലമായി തരൂര്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും പ്രതികരണങ്ങള്‍ നടത്തുമ്പോഴും പാര്‍ട്ടി നടപടികളിലേക്ക് നീങ്ങിയിരുന്നില്ല. നിലവില്‍ കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് കമ്മറ്റിയംഗമാണ് ശശി തരൂര്‍. കോണ്‍ഗ്രസ് തന്നെ നിരന്തരം അവഗണിക്കുന്നെന്ന പരാതി മുമ്പ് തന്നെ ശശി തരൂര്‍ പ്രകടിപ്പിച്ചിട്ടുള്ളതാണ്. വര്‍ക്കിംഗ് കമ്മിറ്റി അംഗമാണെങ്കിലും ദേശീയതലത്തില്‍ തരൂരിന് ചുമതലകള്‍ ഒന്നും നല്‍കിയിരുന്നില്ല. പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ ചുമതലയില്‍ നിന്നും തരൂരിനെ മാറ്റിയതും, യൂത്ത് കോണ്‍ഗ്രസിന്റെ ചുമതല വേണമെന്ന ആവശ്യം തള്ളിയതും അഭിപ്രായ ഭിന്നതയ്ക്ക് കാരണമായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW