-->
മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകനും നടനുമാണ് ബേസിൽ ജോസഫ്. ബേസിലിലെ സംവിധായകനും നടനും ഒരുപോലെ ആരാധകരുണ്ട്. അയർലൻഡിലെ ഒരു വേദിയിൽ പാടുന്ന ബേസിലിന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.
ബേസിൽ സംവിധാനം ചെയ്ത ‘മിന്നൽ മുരളി’ എന്ന ചിത്രത്തിലെ തീ മിന്നൽ എന്ന ഗാനം വളരെ എനർജെറ്റിക്കായി പാടുന്ന ബേസിലിനെയാണ് വീഡിയോയിൽ കാണാനാവുക. മിഡ്‌ലാൻഡ് ഇന്ത്യൻ ഫെസ്റ്റ് ഉത്സവ് 25ൽ പങ്കെടുക്കാൻ അയർലൻഡിലെത്തിയതായിരുന്നു ബേസിൽ. അപാര കോൺഫിഡൻസ് തന്നെ, ആ 'കോൺഫിഡൻസി'ന്റെ പകുതി കിട്ടിയിരുന്നെങ്കിൽ എന്നൊക്കെയാണ് ആരാധകർ കമന്റ് ചെയ്യുന്നത്.
പ്രാവിൻകൂട് ഷാപ്പ്, പൊന്മാൻ, മരണമാസ് എന്നിവയാണ് ഈ വർഷം ഇതുവരെ തിയേറ്ററുകളിലെത്തിയ ബേസിൽ ചിത്രങ്ങൾ. പൊന്മാനിലെ ബേസിലിന്റെ തകർപ്പൻ പ്രകടനം വലിയ രീതിയിൽ പ്രേക്ഷകപ്രീതി നേടിയിരുന്നു.