Saturday, March 14, 2026 Last Updated 1 Min 0 Sec ago English Edition
Todays E paper
Ads by Google
Thursday 10 Jul 2025 04.06 PM

‘വില്‍ യൂ മാരീ...’എന്ന് ചോദിച്ചതേ ഓര്‍മ്മയുള്ളൂ; പ്രൊപ്പോസല്‍ മുഴുമിക്കും മുമ്പ് വെള്ളിച്ചാട്ടത്തിലേക്ക് തെന്നി വീണ് യുവാവ്;ചിരിയും അമ്പരപ്പും നല്‍കി വീഡിയോ

സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുന്ന ചില വീഡിയോ ചിരിയും ചിന്തയും നല്‍കാറുണ്ട്. ഇപ്പോഴിതാ വെള്ളച്ചാട്ടത്തിനു മുകളില്‍ നിന്ന് തന്റെ പ്രണയിനിയെ പ്രൊപ്പോസ് ചെയ്യുന്ന യുവാവിന്റെ വീഡിയോയാണ് വൈറലാകുന്നത്.
Proposal video goes wrong
Boy proposal to his girl goes wrong (Image Source: X)

വിവാഹവും വിവാഹാഭ്യര്‍ത്ഥനകളും തരംഗമാക്കി മാറ്റുന്ന ഒരു കാലത്തിനാണ് നാം ജീവിക്കുന്നത്. അത് എത്രത്തോളം വ്യത്യസ്തമാക്കാന്‍ കഴിയുന്നു എന്ന ചിന്തയിലാണ് പല കൗമാരക്കാരും. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതെന്നു കരുതുന്ന വിവാഹാഭ്യർത്ഥനകള്‍ സവിശേഷവും കാലങ്ങളോളം ഓർമ്മിക്കുന്നതും ആയിരിക്കണമെന്നാണ് പല യുവതീയുവാക്കളും ആഗ്രഹിക്കുന്നത്.
സേവ് ദ ഡേറ്റ് മാത്രമല്ല പ്രൊപ്പോസല്‍ ഡേയും വെറൈറ്റിയിലൂടെ വൈറലാക്കി മാറ്റുകയാണ് യുവതലമുറ. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ കൊടുങ്കാറ്റിനെ സാക്ഷിയാക്കി വിവാഹ മോതിരം കൈമാറിയ അമേരിക്കൻ പ്രണയ ജോഡികളുടെ ചിത്രവും അഗ്നിപര്‍വ്വത ലാവയെ സാക്ഷിയാക്കി നടത്തിയ വിവാഹ അഭ്യര്‍ത്ഥനയും സോഷ്യല്‍ മീഡിയയില്‍ വൈറലായതാണ്.
ഇ​പ്പോഴിതാ അത്തരത്തില്‍ ഒരു പ്രത്യേക പ്രണയാന്തരീക്ഷത്തില്‍ വച്ച് വ്യത്യസ്തമായി പ്രണയാഭ്യർത്ഥന നടത്തിയ യുവാവും യുവതിയുമാണ് അവരുടെ പ്രൊപ്പോസലുമാണ് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെടുന്നത്. വൈറലായി മാറിയതിനു പിന്നില്‍ ഇതിന്റെ ക്ലൈമാക്സിലെ തമാശയാണ് കാരണം. ജമൈക്കയിലെ ഒച്ചോ റിയോസിലെ ഡണ്‍സ് നദി വെള്ളച്ചാട്ടത്തിന്റെ മുകളില്‍ വച്ചായിരുന്നു ഇവർ പ്രണയാഭ്യർത്ഥന നടത്താൻ തീരുമാനിച്ചത്. പക്ഷേ ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, സംഭവം വിചാരിച്ച പോലെ നടന്നില്ല. ‘വില്‍ യു മാരി മീ...’ എന്ന് ചോദിച്ച് മോതിരം കൈമാറും മുമ്പ് യുവാവ് കാല്‍വഴുതി വെള്ളച്ചാട്ടത്തിലേക്ക് തെന്നി വീണു.
ദൃശ്യങ്ങളുടെ തുടക്കത്തില്‍ ഡണ്‍സ് നദിയിലെ വെള്ളച്ചാട്ടത്തിന് മുകളില്‍ പിന്‍തിരിഞ്ഞു നില്‍ക്കുന്ന യുവതിയെയും അവിടേക്ക് എത്തുന്ന യുവാവിനേയും കാണാം. യുവതിയെ തൊട്ടു വിളിക്കുന്ന യുവാവ് തന്റെ കൈയിലുള്ള മോതിരം കാണിച്ച്, യുവതിക്ക് മുൻപില്‍ മുട്ടുകുത്തി നിന്ന് തന്റെ പ്രണയം പറയാൻ ശ്രമം നടത്തുന്നു. ഈ സമയം നാണത്തോടെ യുവതി തന്റെ വാ പൊത്തി നില്‍ക്കുന്നത് കാണാം. കുറച്ചു താഴേക്ക് നീങ്ങി ചെരിവുള്ള വെള്ളച്ചാട്ടത്തിനെതിരെ യുവതിക്ക് മുന്നില്‍ മുട്ടുകുത്തി നില്‍ക്കാന്‍ യുവാവ് ശ്രമിക്കുമ്പോഴാണ് പണി പാളുന്നത്.
യുവതിയെയും വീഡിയോ എടുക്കുന്നവരെയും അമ്പരപ്പിച്ചു കൊണ്ട് അയാള്‍ കാല്‍ വഴുതി വെള്ളച്ചാട്ടത്തിലേക്ക് തെന്നി വീഴുന്നതാണ് പിന്നീട് ദൃശ്യങ്ങളിലുള്ളത്. ഇത് കണ്ട് ഭയന്ന് യുവതി നിലവിളിച്ച്‌ നില്‍ക്കുമ്പോള്‍ യുവാവ് വെള്ളച്ചാട്ടത്തിലൂടെ നിലവിളിച്ച്‌ കൊണ്ട് തെന്നി താഴേയ്ക്ക് പോകുന്നതും വീഡിയോയില്‍ കാണാം.

മാര്‍ച്ച് അണ്‍ഒഫീഷ്യല്‍ എന്ന എക്സ് പേജിലൂടെ പങ്കിട്ട ഈ വീഡിയോ വളരെപ്പെട്ടെന്ന് വൈറലായി. യുവതിയെയും യുവാവിനെയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും യുവാവിനെ രക്ഷപെടുത്തിയെന്നാണ് ഫ്രീ പ്രസ് ജേണല്‍ റിപ്പോർട്ട് ചെയ്യുന്നത്. വീഡിയോ വൈറലായതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്ന സന്ദര്‍ശകര്‍ സുരക്ഷ ഉറപ്പാക്കണമെന്നാണ് പലരും നല്‍കുന്ന കമന്റുകള്‍. ഒരു നല്ല ബന്ധം തുടങ്ങേണ്ടത് വലിയ അപകടം ക്ഷണിച്ചുവരുത്തിയല്ല എന്നും കമന്റുകളുണ്ട്. പലരും ഇന്നത്തെ തലമുറയുടെ ശ്രദ്ധയില്ലായ്മയാണ് കമന്റുകളിലൂടെ കുറിക്കുന്നത്.

Ads by Google
Thursday 10 Jul 2025 04.06 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW