-->
ദോഹ : ഖത്തറിലെ മൂവാറ്റുപുഴ, കോതമംഗലം പ്രദേശവാസികളുടെ കൂട്ടായ്മ മൂവാറ്റുപുഴ പ്രവാസി അസ്സോസിയേഷന്‍ ഖത്തര്‍ രൂപികരിച്ചു. താത്കാലിക ഭരണ സമിതിയുടെ പ്രസിഡന്റായി അരുണ്‍ ജോസിനെയും ജനറല്‍ സെക്രട്ടറി ആയി ഷെമീര്‍ പുന്നൂരാനെയും ട്രഷറര്‍ ആയി ജിനു മാര്‍ട്ടിനെയും തെരെഞ്ഞെടുത്തു.
മുപ്പതോളം അംഗങ്ങള്‍ പങ്കെടുത്തയോഗത്തില്‍25 അംഗങ്ങളെയും താത്കാലിക ഭരണസമിതിയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങളായി തിരഞ്ഞെടുത്തു.
കാലിക്കറ്റ് ടേസ്റ്റ് റെസ്റ്റാറ്റാന്റില്‍ ചേര്‍ന്ന രൂപീകരണ യോഗത്തില്‍പ്രവാസികള്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ICBF മാനേജിങ് കമ്മറ്റി അംഗം മിനി സിബി, അരുണ്‍ ജോസ്, ഷെമീര്‍ പുന്നൂരാന്‍, മാര്‍ട്ടിന്‍ കൊട്ടുപ്പിള്ളില്‍, റിഷാദ് മൈതീന്‍ എന്നിവര്‍ സംസാരിച്ചു.
ജിഷാ ജോഫ് സ്വാഗതവും ബേസില്‍ നന്ദിയും പറഞ്ഞു.
കുട്ടികള്‍ക്കായി വിവിധ കലാകായിക പരിപാടികള്‍,കുടുംബയോഗങ്ങള്‍, ഓണാഘോഷം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
ഷഫീക് അറക്കല്‍