Tuesday, March 17, 2026 Last Updated 1 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 10 Jul 2025 09.29 AM

സ്നേഹങ്ങൾക്ക് നടുവിൽ സ്നേഹിക്കുന്നവർക്ക് നടുവിൽകിടന്ന് പ്രസവിച്ച ദിയയും പിറന്നു വീണ ആ കുഞ്ഞും ഭാഗ്യം ചെയ്തവരാണ്; ഭാഗ്യലക്ഷ്മി

bhagyalakshmi

നമ്മളില്‍ പലര്‍ക്കും കിട്ടാതെ പോയ അപൂര്‍വ ഭാഗ്യമാണ് ദിയ കൃഷ്ണയ്ക്കും കുഞ്ഞിനും ലഭിച്ചതെന്ന് നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. അമ്മയുംഅച്ഛനും , ഭര്‍ത്താവും, സഹോദരിമാരും ചുറ്റും നിന്ന് ആ പെണ്‍കുട്ടിക്ക് കൊടുത്ത ആത്മധൈര്യവും സ്‌നേഹവും കണ്ട് കണ്ണുനിറഞ്ഞെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

പണ്ടെക്കെ ഒരു ഗര്‍ഭിണിയെ പ്രസവിക്കാന്‍ ലേബര്‍ റൂമിലേക്ക് കൊണ്ടുപോകുമ്പോ അവര്‍ അനുഭവിക്കുന്ന ഒറ്റപ്പെടല്‍, ഭയം, വേദനകൊണ്ട് കരഞ്ഞ് നിലവിളിക്കുമ്പോ ചില നേഴ്‌സുമാരുടെ പരിഹാസവും , അതിലൂടെ അവള്‍ അനുഭവിച്ചിരുന്ന മാനസിക സംഘര്‍ഷവും അത് ആ പെണ്ണിനേ അറിയൂ. പിന്നീട് ബന്ധുക്കളെ കാണുമ്പോഴേ അവള്‍ക്ക് ശ്വാസം നേരെയാവൂ. ദിയയുടെ പ്രസവം ഞാന്‍ എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല.

സ്‌നേഹങ്ങള്‍ക്ക് നടുവില്‍ സ്‌നേഹിക്കുന്നവര്‍ക്ക് നടുവില്‍ കിടന്ന് പ്രസവിച്ച ദിയയും പിറന്നു വീണ ആ കുഞ്ഞും ഭാഗ്യം ചെയ്തവരാണ്. അമ്മയും അച്ഛനും ഭര്‍ത്താവും സഹോദരിമാരും ചുറ്റിനും നിന്ന് ആ പെണ്‍കുട്ടിക്ക് കൊടുന്ന ആത്മധൈര്യം, സ്‌നേഹം കണ്ട് കണ്ണ് നിറഞ്ഞുപോയി. നമ്മളില്‍ പലര്‍ക്കും കിട്ടാതെ പോയ അപൂര്‍വ ഭാഗ്യമാണ് . അത് ഞങ്ങള്‍ സ്ത്രീകള്‍ക്കേ മനസിലാവൂ.

അമ്മ പെങ്ങമ്മാരെ, പെൺമക്കളെ മനസിലാവാത്തവർക്ക് അത് വെറുമൊരു പ്രക്രിയയാണ്., മകളുടെ, ഭാര്യയുടെ, ചേച്ചിയുടെ, അനിയത്തിയുടെ അങ്ങനെ എത്ര വിവിധ ഭാവങ്ങളായിരുന്നു അവിടെ നമ്മൾ കണ്ടത്. ആ കുടുംബത്തെ പ്രശംസിക്കാതിരിക്കാനാവില്ല.. സന്തോഷം കൊണ്ട് അവരുടെ കണ്ണ് നിറയുമ്പോ ഞാനും വിതുമ്പി പോയി... സന്തോഷമായിരിക്കട്ടേ അവർ എന്നും ഇതേപോലെ...കൃഷ്ണകുമാറിനും കുടുംബത്തിനും ആശംസകള്‍ -ഭാഗ്യലക്ഷ്മി കുറിച്ചു.

Ads by Google
Thursday 10 Jul 2025 09.29 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW