Friday, March 13, 2026 Last Updated 13 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 10 Jul 2025 08.20 AM

കുഞ്ഞിനൊപ്പമുളള ചിത്രങ്ങളുമായി ദിയ കൃഷ്ണയും അശ്വിനും

diya-krishna-
photo-www.instagram.com/_diyakrishna_/

നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ളുവൻസറും സോഷ്യൽ മീഡിയ താരവുമായ ദിയ കൃഷ്ണയ്ക്കും അശ്വിനും ശനിയാഴ്ചയാണ് ആൺകുഞ്ഞ് പിറന്നത്. നിയോം അശ്വിന്‍ കൃഷ്ണ എന്നാണ് കുഞ്ഞിന്റെ പേര്. കുഞ്ഞിനെ വീട്ടില്‍ വിളിക്കുന്ന പേര് ഓമിയെന്നാണെന്ന് കഴിഞ്ഞ ദിവസം സഹോദരി അഹാന സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ, കുഞ്ഞിനൊപ്പമുള്ള ചിത്രം ആദ്യമായി പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുകയാണ് ദിയയും അശ്വിനും. കുഞ്ഞിന്റെ മുഖം വെളിപ്പെടുത്താതെയാണ് ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്തത്. "With Mini Us" എന്നാണ് പോസ്റ്റിന് ക്യാപ്ഷൻ നൽകിയത്.

ദിയ കുഞ്ഞിനു ജന്മം നൽകുന്ന സമയത്ത് കുടുംബാംഗങ്ങളെല്ലാം ബെര്‍ത്ത് സ്യൂട്ടിൽ ദിയയ്ക്ക് ഒപ്പമുണ്ടായിരുന്നു. കുഞ്ഞിന് ജന്മം നല്‍കുന്നതിന്റെ ഓരോ ഘട്ടങ്ങളും ഉള്‍പ്പെടുത്തിയുള്ള വ്‌ളോഗും ദിയ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളായ ദിയയും സുഹൃത്ത് അശ്വിനും തമ്മിലുള്ള വിവാഹം. പ്രണയവിവാഹമായിരുന്നു ദിയയുടേത്. ഇരുവരും നേരത്തെ സുഹൃത്തുക്കളായിരുന്നു. സോഫ്റ്റ് വെയർ എഞ്ചിനീയറാണ് അശ്വിൻ ഗണേഷ്. പ്രിയപ്പെട്ടവർ ഓസി എന്നു വിളിക്കുന്ന ദിയ ഒരു ബിസിനസുകാരി കൂടിയാണ്.

കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും മകളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരെല്ലാം സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതരാണ്. യൂട്യൂബ് വ്ളോഗുകളും ഇൻസ്റ്റഗ്രാമുമൊക്കെയായി നാലു പേരും സമൂഹമാധ്യമങ്ങളിൽ സജീവമാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW