Saturday, March 14, 2026 Last Updated 6 Min 59 Sec ago English Edition
Todays E paper
Ads by Google
Tuesday 08 Jul 2025 03.28 PM

ആശ്വാസത്തിന് വകയില്ല ; തിരിച്ചു കയറി സ്വർണവില

uploads/news/2025/07/790072/00.gif
photo - facebook

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ സ്വർണവില കുറഞ്ഞിരുന്നു. 400 രൂപയാണ് ഇന്നലെ കുറഞ്ഞത്. എന്നാൽ അത് തന്നെ ഇന്ന കൂടിയിട്ടുണ്ട്. പവന് 400 രൂപ ഉയർന്ന് സ്വർണവില വീണ്ടും 72,480 രൂപയായി.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വപണി വില ഇന്ന് 50 രൂപ ഉയർന്നു. ഇന്നത്തെ വില 9060 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്നലെ 40 രൂപ ഉയർന്നു. ഇന്നത്തെ വപണി വില 7430 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 116 രൂപയാണ്.

ട്രംപിന്റെ വ്യാപാര നയങ്ങളും അമേരിക്കയുടെ വ്യാപരകരാറുകളുമെല്ലാം സ്വർണവിലയെ സ്വാധീനിച്ചിട്ടുണ്ട്. ഈ മാസത്തെ ആദ്യ ആഴ്ച പിന്നിടുമ്പോൾ ആദ്യത്തെ മൂന്ന് ദിവസം വില ഉയർന്നെങ്കിലും നാലാം ദിവസം പവന്റെ വില കുറ‍്ഞിരുന്നു. എന്നാൽ അടുത്ത ദിവസം വില ഉയരുകയും പിന്നീട് ഇന്നലെ അതേ വിലയിൽ തുടരുകയും ചെയ്തതിന് ശേഷമാണ് ഇന്നലെ സ്വർണവില കുറഞ്ഞത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW