Friday, March 13, 2026 Last Updated 3 Min 31 Sec ago English Edition
Todays E paper
Ads by Google
Tuesday 08 Jul 2025 10.15 AM

ക്ഷേത്രത്തില്‍ പോയ വൃദ്ധയെ റോട്ട്‌വീലര്‍ നായ കടിച്ചു ഗുരുതരാവസ്ഥയില്‍ ; പട്ടിയുടെ ഉടമയ്ക്ക് എതിരേ പോലീസ് കേസെടുത്തു

uploads/news/2025/07/789993/rottweiler.jpg

ഡെറാഡൂണ്‍: വൃദ്ധയെ പട്ടികടിച്ച സംഭവത്തില്‍ പട്ടിയുടെ ഉടമയ്‌ക്കെതിരേ പോലീസ് കേസെടുത്തു. ഡെറാഡൂണിലെ രാജ്പൂര്‍ പ്രദേശത്തെ ജഖാനില്‍ വൃദ്ധയെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച അപകടകാരിയായ റോട്ട് വീലര്‍ നായ്ക്കളുടെ ഉടമയെയാണ് തിങ്കളാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തില്‍ പരിക്കേറ്റ വൃദ്ധയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായി തുടരുകയാണ്.

കിഷന്‍ നഗര്‍ സ്വദേശിയായ ദേവിയെ ഞായറാഴ്ച രാവിലെ പതിവുപോലെ വീടിനടുത്തുള്ള ക്ഷേത്രത്തിലേക്ക് പോകുമ്പോഴാണ് രണ്ട് നായ്ക്കള്‍ ആക്രമിച്ചത്. വൃദ്ധയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തി നായ്ക്കളുടെ പിടിയില്‍ നിന്ന് എങ്ങനെയോ രക്ഷപ്പെടുത്തി. 75 കാരിയായ കൗശല്യ ദേവിയുടെ മകന്‍ ഉമംഗ് നിര്‍വാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നായ ഉടമ നഫീസിനെതിരെ (40) ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി ഡെറാഡൂണ്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് (എസ്എസ്പി) അജയ് സിംഗ് പറഞ്ഞു.

'അപകടകരമായ' നായ്ക്കളെ വളര്‍ത്തുന്നതിന് നഫീസ് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്ന് ലൈസന്‍സ് എടുത്തിട്ടില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. നഫീസിനെ പോലീസ് കസ്റ്റഡിയിലെടുത്തതായും ചോദ്യം ചെയ്തുവരികയാണെന്നും എസ്എസ്പി അറിയിച്ചു. ആക്രമണത്തിനിടെ വൃദ്ധയെ രക്ഷിക്കാന്‍ നായ ഉടമകള്‍ എത്തിയില്ലെന്നാണ് ആരോപണം.

ലൈസന്‍സില്ലാതെ അപകടകാരികളായ നായ്ക്കളെ വളര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഉറപ്പാക്കാന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനുമായി പോലീസ് സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'അപകടകരമായ ഇനം' നായ്ക്കള്‍ ആളുകളെ ആക്രമിക്കുകയും ചിലര്‍ കൊല്ലപ്പെടുകയും ചെയ്തതിന്റെ പരാതിയില്‍, റോട്ട് വീലര്‍, പിറ്റ്ബുള്‍സ്, അമേരിക്കന്‍ ബുള്‍ഡോഗ്‌സ് എന്നിവയുള്‍പ്പെടെ 23 വിദേശ ഇനത്തിലുള്ള നായ്ക്കളുടെ ഇറക്കുമതി, പ്രജനനം, വാങ്ങല്‍, വില്‍പ്പന എന്നിവ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു.

Ads by Google
Ads by Google
TRENDING NOW