Saturday, March 14, 2026 Last Updated 57 Min 10 Sec ago English Edition
Todays E paper
Ads by Google
Monday 07 Jul 2025 06.36 PM

" എവിടെ അദ്ദേഹം? എനിക്കൊന്നു കാണണം... " ചരിത്രവിജയം നേടിയ ശേഷം ബ്രിട്ടീഷ് ജേർണലിസ്റ്റിനെ ട്രോളി ശുഭ്മാൻ ഗിൽ

uploads/news/2025/07/789923/1000500778.jpg
Shubman gill raosted british journalist (Image Source: X)

എഡ്ജ്ബാസ്റ്റണില്‍ രണ്ടാം ടെസ്റ്റ് വിജയിച്ച്‌ ചരിത്രമെഴുതിയിരിക്കുകയാണ് ഇന്ത്യ. ഇവിടെ കളിച്ച എട്ട് ടെസ്റ്റുകളില്‍ ഏഴിലും ഇന്ത്യക്ക് തോല്‍വിയായിരുന്നു, ഒരെണ്ണം സമനിലയിൽ അവസാനിക്കുകയും ചെയ്തു.
അതിനു ശേഷം ഇപ്പോൾ ഒൻപതാം ടെസ്റ്റിൽ വിജയിച്ച് 56 വര്‍ഷത്തെ കാത്തിരിപ്പിനാണ് ശുഭ്മാൻ ഗില്ലും സംഘവുംവിരാമമിട്ടു. ക്യാപ്റ്റനെന്ന നിലയില്‍ രണ്ടാം ടെസ്റ്റില്‍ തന്നെ ഗില്‍ വിജയം നേടി.
ഇപ്പോഴിതാ വിജയത്തിന് പിന്നാലെ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടയിൽ ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തകനെ ട്രോളുകയാണ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. മത്സരത്തിനു മുന്‍പ് എഡ്ജ്ബാസ്റ്റണിലെ ഇന്ത്യ ഇതുവരെ വിജയിച്ചിട്ടില്ലെന്ന ചരിത്രം ഓര്‍മിപ്പിച്ച ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനെയാണ് വിജയ ശേഷം ഗില്‍ അന്വേഷിച്ചത്. എന്റെ പ്രിയപ്പെട്ട മാധ്യമപ്രവര്‍ത്തകനുണ്ട്. അദ്ദേഹമെവിടെ എന്നായിരുന്നു ക്യാപ്റ്റന്റെ ചോദ്യം.
"എന്റെ പ്രിയപ്പെട്ട മാധ്യമ പ്രവര്‍ത്തകനെ കാണുന്നില്ലല്ലോ. അദ്ദേഹം എവിടെ, അദ്ദേഹത്തെ എനിക്കൊന്നു കാണണം..." ചിരിയോടെ ഗില്‍ ചോദിച്ചു. മറുപടിയായി മാധ്യമ പ്രവർത്തകർ ചിരിക്കുന്നതും വീഡിയോയിൽ കേൾക്കാം.
എന്നാൽ സംസാരിച്ചപ്പോൾ വളരെ സീരിയസ്സായി തന്നെ ഗിൽ വിജയത്തെ ഏറ്റെടുത്തു.
"ചരിത്ര വിജയത്തിലേക്ക് എത്തുമെന്ന പ്രതീക്ഷ ഇല്ലായിരുന്നു. മികച്ച ടീമാണെന്നു തെളിയിക്കാന്‍ സാധിച്ചു, ഇംഗ്ലണ്ടിനെതിരെ പരമ്പര നേടാമെന്ന പ്രതീക്ഷയുണ്ട്. പോരാടാനുള്ള നിലവിലെ ആവേശം നിലനിര്‍ത്തിയാല്‍ ഓർമ്മയിൽ എന്നും നില്‍ക്കുന്ന പരമ്പരയായി പര്യടനത്തെ മാറ്റാന്‍ സാധിക്കും..." പ്രതീക്ഷയോടെ ഗില്‍ പറഞ്ഞു.
ബാറ്റിങില്‍ കത്തും ഫോമിലാണ് ഗില്‍. രണ്ടാം ടെസ്റ്റിന്റെ രണ്ടിന്നിങ്‌സിലും ഇംഗ്ലണ്ടിനെ ശരിക്കും ഗിൽ വെള്ളം കുടിപ്പിച്ചു. ഒന്നാം ഇന്നിങ്‌സില്‍ കന്നി ടെസ്റ്റ് ഡബിള്‍ സെഞ്ച്വറി കുറിച്ച ഗിൽ, രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയാണ് ടീമിനെ മുന്നില്‍ നിന്നു നയിച്ചത്.

336 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. അഞ്ചാം ദിനത്തില്‍ കനത്ത മഴ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്കു നേരിയ ആശങ്ക നൽകി. എന്നാല്‍ ഒന്നര മണിക്കൂറുകള്‍ക്കു ശേഷം മത്സരം പുനരാരംഭിച്ചു. പിന്നാലെ ഇന്ത്യ അതിവേഗം ഇംഗ്ലണ്ട് താരങ്ങളെ പുറത്താക്കി അവരുടെ സമനില സ്വപ്നങ്ങള്‍ തകര്‍ത്ത് ഉജ്ജ്വല വിജയം സ്വന്തമാക്കി.

Ads by Google
Ads by Google
TRENDING NOW