-->
കൊല്‍ക്കത്ത: ഇന്ത്യയുടെ പുതിയ നായകനായി ഋഷഭ് പന്തിനെ തെരഞ്ഞെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ ശനിയാഴ്ച ആരംഭിക്കുന്ന രണ്ടാം ടെസ്റ്റ് മത്സരത്തില്‍ പന്ത് ടീമിനെ നയിക്കും. കഴുത്തിനേറ്റ പരിക്കിനെ തുടര്‍ന്ന് ശുഭ്മാന്‍ ഗില്‍ ചികിത്സയില്‍ പ്രവേശിക്കുന്ന സാഹചര്യത്തിലാണ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ നാട്ടില്‍ നടക്കുന്ന പരമ്പരയില്‍ പന്തിനെ തീരുമാനിച്ചിരിക്കുന്നത്.
റഇന്ത്യയെ ഇതുവരെ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ നയിച്ചിട്ടുള്ളത് കഴിഞ്ഞ മാസം ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ച വിരാട് കോഹ്ലിയാണ്. 68 മത്സരങ്ങളുമായി ഇന്ത്യയുടെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് ക്യാപ്റ്റനായി കോഹ്ലി നില്‍ക്കുന്നു. ഈ വര്‍ഷം ആദ്യം ഇംഗ്ലണ്ടിനെതിരായ ആന്‍ഡേഴ്സണ്‍-ടെണ്ടുല്‍ക്കര്‍ ട്രോഫിക്കിടെയാണ് ഗില്ലിനെ ടീമിന്റെ നായകനായി നിയോഗിച്ചത്.
ശനിയാഴ്ച കളിക്കിറങ്ങുന്നതോടെ ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്ന മുപ്പത്തെട്ടാമത്തെ നായകനായി പന്ത് മാറും. ഗില്ലിനെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും നിരീക്ഷണത്തില്‍ പാര്‍പ്പിക്കുകയും ചെയ്തിരിക്കുകയാണ്.
കൊല്‍ക്കത്തയില്‍ ഇന്ത്യ തോറ്റപ്പോള്‍ കഴുത്തിന് വേദന അനുഭവപ്പെട്ട വലംകൈയ്യന്‍ ബാറ്റ്സ്മാനെ പിന്നീട് ഒഴിവാക്കുകയായിരുന്നു. ടീമിനൊപ്പം ബുധനാഴ്ച ഗില്‍ ഗുവാഹത്തിയിലേക്ക് പറന്നെങ്കിലും വ്യാഴാഴ്ച ബര്‍സപാര സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യയുടെ ഔട്ട്ഡോര്‍ നെറ്റ്സ് സെഷനില്‍ പങ്കെടുത്തില്ല. പരിക്കിന്റെ ആഴം കൂടുതല്‍ വിലയിരുത്തലിനായി അദ്ദേഹത്തെ മുംബൈയിലേക്ക് മാറ്റും.