-->
ലോകത്തെ ഏറ്റവും സ്ലിം ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണ്‍ ; ഹോണര്‍ മാജിക് വി5 ലോഞ്ച് ചെയ്തു
ലോകത്തെ ഏറ്റവും സ്ലിം ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണ്‍ എന്ന പ്രത്യേകതയുമായി പുതിയ ഹോണര്‍ മാജിക് വി5 (HONOR Magic V5) ചൈനയില്‍ ലോഞ്ച് ചെയ്തു. സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്സെറ്റ് കരുത്തിലാണ് ഈ ഫോണ്‍ എത്തിയിരിക്കുന്നത്. ഇതിലെ കിംഗ് കോങ് ജയന്റ് റിനോ ഗ്ലാസ് 3× മികച്ച വെയര്‍ പ്രൊട്ടക്ഷന്‍, 10× മികച്ച ഡ്രോപ്പ് പ്രൊട്ടക്ഷന്‍, 15× മികച്ച സ്‌ക്രാച്ച് പ്രൊട്ടക്ഷന്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു. 0.8mm-ല്‍ കൂടുതലുള്ള അവശിഷ്ടങ്ങള്‍ സ്‌ക്രീനില്‍ ഉണ്ടായാല്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന ഒരു AI- അധിഷ്ഠിത ഡിറ്റക്ഷന്‍ സിസ്റ്റം ഇതിലുണ്ട്.
ഹോണര്‍ മാജിക് V5 ന്റെ 12GB+256GB അടിസ്ഥാന വേരിയന്റിന് 8,999 യുവാന്‍ (ഏകദേശം 1,07,510 രൂപ) ആണ് വില. 16GB+ 512GB വേരിയന്റിന് 9,999 യുവാന്‍ (ഏകദേശം 1,19,460 രൂപ), 16GB+1TB ?വേരിയന്റിന് 10,999 യുവാന്‍ ( ഏകദേശം 1,31,405 രൂപ) എന്നിങ്ങനെ വില നിശ്ചയിച്ചിരിക്കുന്നു. 7.95 ഇഞ്ച് ഫോള്‍ഡബിള്‍ OLED (2352×2172) ഡിസ്‌പ്ലേ, 6.43' എക്‌സ്റ്റേണല്‍ OLED (2376×1060) ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 1.07B കളേഴ്‌സ്, HDR വിവിഡ്, ഡോള്‍ബി വിഷന്‍, ZREAL; പീക്ക് ബ്രൈറ്റ്നസ് 5000 നിറ്റ്‌സ് എന്നിവ ഇതിലുണ്ട്.
ഒക്ടാ-കോര്‍ (2×4.32GHz + 6×3.53GHz) സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്‌സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. അഡ്രിനോ 830 GPU, 12GB+256GB, 16GB+512GB, 16GB+1TB റാം+ സ്റ്റോറേജ് ഓപ്ഷനുകളില്‍ ഇത് എത്തുന്നു. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള മാജിക് ഒഎസ് 9.0.1 ല്‍ ആണ് പ്രവര്‍ത്തനം. യോയോ എഐ അസിസ്റ്റന്റ്, സ്പ്ലിറ്റ്-സ്‌ക്രീന്‍ മള്‍ട്ടിടാസ്‌കിംഗ്, ക്രോസ്-പ്ലാറ്റ്‌ഫോം ഷെയറിംഗ്, ജിഎംഎസ് പിന്തുണ എന്നിവയും ഇതിലുണ്ട്. ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണം ഇതിലുണ്ട്.
അതില്‍ 50MP വൈഡ് ക്യാമറ, 50MP അള്‍ട്രാ വൈഡ് ക്യാമറ, 64MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെന്‍സ് (3x OIS, up to 100x digital zoom) എന്നിവ അടങ്ങുന്നു. ഫ്രണ്ടില്‍ ഇന്നര്‍, ഔട്ടര്‍ ക്യാമറകള്‍ 20MP ആണ്. ഡ്യുവല്‍ 5G, Wi-Fi 7, ബ്ലൂടൂത്ത് 6.0, NFC; ഡ്യുവല്‍-ബാന്‍ഡ് GPS (L1+L5), ബീഡോ, ഗ്ലോനാസ്, ഗലീലിയോ, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍, എന്നിവയും ഇതിലുണ്ട്. 1TB മോഡലില്‍ 6100mAh ബാറ്ററിയും മറ്റ് മോഡലുകളില്‍ 5820mAh ബാറ്ററിയുമാണ് ഉള്ളത് എന്ന പ്രത്യേകതയുമുണ്ട്.