Wednesday, March 11, 2026 Last Updated 23 Min 0 Sec ago English Edition
Todays E paper
Ads by Google
Saturday 05 Jul 2025 01.33 PM

AI വീഡിയോ ജനറേഷന്‍ ടൂളായ Veo 3 ഇന്ത്യയിലും ലഭ്യമാക്കാന്‍ ഒരുങ്ങി ഗൂഗിള്‍

in

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഒരു വീഡിയോ കണ്ടാല്‍ ഒറിജിനല്‍ ഏതാ, എഐ ഉപയോഗിച്ച് ഉണ്ടാക്കിയത് ഏതാണെന്ന് തിരിച്ചറിയാന്‍ കുറച്ചു ബുദ്ധിമുട്ട് ആയിരിയ്ക്കുകയാണ്. ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ആവേശം പകരുന്ന ഒരു വാര്‍ത്തയാണ് ഗൂഗിള്‍ പുറത്ത് വിട്ടിരിയ്ക്കുന്നത്. തങ്ങളുടെ AI വീഡിയോ ജനറേഷന്‍ ടൂളായ Veo 3 ഇന്ത്യയിലും ലഭ്യമാക്കുന്നതായി ഗൂഗിള്‍ അറിയിച്ചിരിക്കുകയാണ്.

ടെക്സ്റ്റ് അല്ലെങ്കില്‍ ഇമേജ് പ്രോംപ്റ്റുകളില്‍ നിന്ന് ഹൈ- ഡെഫനിഷന്‍ വീഡിയോകള്‍ സൃഷ്ടിക്കാന്‍ കഴിയും എന്നതാണ് Veo 3 എന്ന ഗൂഗിളിന്റെ ഈ AI വീഡിയോ മോഡലിന്റെ പ്രത്യേകത. ജെമിനി ആപ്പിലെ ഗൂഗിള്‍ AI പ്രോ സബ്സ്‌ക്രിപ്ഷന്‍ വഴി Veo 3 ഇപ്പോള്‍ ഇന്ത്യക്കാര്‍ക്ക് സ്വന്തമാക്കാനാകും. 'ഞങ്ങളുടെ ഏറ്റവും പുതിയ AI വീഡിയോ ജനറേഷന്‍ മോഡലായ Veo 3, ഇപ്പോള്‍ ജെമിനി ആപ്പിലെ Google AI Pro സബ്സ്‌ക്രിപ്ഷന്‍ വഴി ഇന്ത്യയില്‍ പുറത്തിറങ്ങുന്നുണ്ടെന്ന് അറിയിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്,' - എന്ന് Veo 3യുടെ ഇന്ത്യന്‍ ലഭ്യത അറിയിച്ചു കൊണ്ട് ഗൂഗിള്‍ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ജെമിനി പ്രോയുടെ ഗുണങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിനായി ഉപയോക്താക്കള്‍ക്ക് ഒരു മാസത്തെ സൗജന്യ ട്രയലും ഗൂഗിള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

മാസം 249.99 ഡോളര്‍ വിലയുള്ള AI അള്‍ട്രാ പ്ലാനിലാണ് ഗൂഗിള്‍ ആദ്യം ഈ ടൂള്‍ ലഭ്യമാക്കിയത്. പിന്നീട് ജൂണില്‍ Veo 3 ഫാസ്റ്റ് എന്ന സ്‌കെയില്‍-ഡൗണ്‍ പതിപ്പ് അവതരിപ്പിച്ചു. ഇന്ത്യയില്‍ പ്രതിമാസം 1,999 രൂപയ്ക്ക് ലഭ്യമായ AI പ്രോ ടയറില്‍ ആണ് ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗൂഗിള്‍ പറയുന്നതനുസരിച്ച്, ഈ പതിപ്പ് വേഗതയേറിയ ജനറേഷന്‍ വേഗതയ്ക്കായി ഒപ്റ്റിമൈസ് ചെയ്തിരിക്കുന്നു, ബാക്കെന്‍ഡ് അപ്ഗ്രേഡുകള്‍ കാരണം ഇരട്ടി വേഗത്തില്‍ റിസള്‍ട്ട് ലഭിക്കുന്നു. ആന്‍ഡ്രോയിഡിലോ iOS-ലോ ജെമിനി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയും AI Pro പ്ലാന്‍ സബ്സ്‌ക്രൈബുചെയ്യുകയും ചെയ്യുക വഴി Veo 3 ടൂളിലേക്ക് എത്താം. ഉപയോക്താക്കള്‍ക്ക് പ്രതിദിനം മൂന്ന് Veo 3 ഫാസ്റ്റ് വീഡിയോകള്‍ വരെ സൃഷ്ടിക്കാന്‍ കഴിയും.

ഈ പരിധി പിന്നിട്ടാല്‍, ആപ്പ് ഉപയോക്താക്കളെ അല്‍പ്പം ഫീച്ചറുകള്‍ കുറവുള്ള Veo 2-ലേക്ക് ഓട്ടോമാറ്റിക്കായി മാറ്റും. എഐ ഉപയോഗിച്ച് വീഡിയോ നിര്‍മിക്കാനുള്ള ഈ ടൂള്‍ ദുരുപയോഗം ചെയ്യാതിരിക്കാനും ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കാനും ചില നടപടികള്‍ ഗൂഗിള്‍ സ്വീകരിച്ചിട്ടുണ്ട്. Veo 3 ഉപയോഗിച്ച് സൃഷ്ടിച്ച എല്ലാ വീഡിയോകളിലും അവ AI വഴി ഉണ്ടാക്കിയ വീഡിയോയാണ് എന്ന് മനസിലാക്കാന്‍ സഹായിക്കുന്ന നേരിട്ടു നോക്കിയാല്‍ കാണുന്നതും കാണാത്തതുമായ വാട്ടര്‍ മാര്‍ക്കുകള്‍ ഉണ്ടാകും.

Ads by Google
Ads by Google
TRENDING NOW