-->
പഴനിമുരുകന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടി നയന്‍താരും വിഘ്‌നേശ് ശിവനും. മക്കളായ ഉയിരിനും ഉലകിനുമൊപ്പമാണ് ഇരുവരും ക്ഷേത്രത്തില്‍ എത്തിയത്. പോലീസ് സംരക്ഷണയോടെയാണ് കുടുംബം ദര്‍ശനം നടത്തിയത്. കുടുംബത്തോടൊപ്പമുളള നയന്‍താരയുടെ ക്ഷേത്രദര്‍ശനത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്.
ചുവന്ന സല്‍വാറാണ് നയന്‍താര ധരിച്ചിരുന്നത്. കുര്‍ത്തയായിരുന്നു വിഘ്‌ശേിന്റെയും മക്കളുടെയും വേഷം. മുരുകന്റെ ഫോട്ടോ പ്രിന്റ് ഇരുവര്‍ക്കും ഉപഹാരമായി ക്ഷേത്രഭാരവാഹികള്‍ നല്‍കി. ക്ഷേത്രത്തിലെ പ്രസാദം സ്വീകരിച്ച ശേഷമാണ് കുടുംബം മലയിറങ്ങിയത്. ക്ഷേത്രത്തിനുളളില്‍ നിന്നിരുന്ന തന്റെ ആരാധകരെ നയന്‍താര അഭിവാദ്യം ചെയ്തു.