Friday, March 13, 2026 Last Updated 15 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 03 Jul 2025 02.40 PM

കാലില്‍ ബൂട്ട്, ബ്ലാക്ക് ഓവര്‍കോട്ട്, ഒപ്പം ബ്ലാക്ക് ഗോള്‍ഡ് പ്രിന്റഡ് സാരിയും ; ട്രഡീഷണല്‍ മോഡേണ്‍ ബ്ലെന്‍ഡില്‍ സ്റ്റൈലിഷായി കീര്‍ത്തി സുരേഷ്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ കീര്‍ത്തി സുരേഷ് തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള താരറാണിമാരില്‍ ഒരാളാണ്. ഇപ്പോഴിതാ ട്രഡീഷണല്‍ സാരിയ്ക്കൊപ്പം മോഡേണ്‍ ഫാഷന്‍ മിക്സ് ചെയ്ത് സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് താരം.
Keerthy Suresh
Keerthy Suresh (Image Source: Instagram)

മലയാളസിനിമയിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച് നായികനിരയിലേക്ക് ഉയര്‍ന്ന താരമാണ് കീര്‍ത്തി സുരേഷ്. അമ്മയിലൂടെ അഭിനയപാരമ്പര്യം കൈമുതലാക്കിയ കീര്‍ത്തി മലയാളത്തിനേക്കാളേറെ തിളങ്ങിയത് തമിഴിലാണ്. മഹാനദി എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള താരറാണിയായി കീര്‍ത്തി മാറി. കരിയറില്‍ മികച്ച കഥാപാത്രങ്ങള്‍ നല്‍കി തിളങ്ങി നില്‍ക്കുകയാണ് കീര്‍ത്തിയിപ്പോള്‍.
സോഷ്യല്‍ മീഡിയയിലും തിളങ്ങി നില്‍ക്കുന്ന താരമാണ് കീര്‍ത്തി. എല്ലാ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും സ്വകാര്യ ജീവിതത്തിലെ സന്തോഷങ്ങളുമെല്ലാം താരം ​സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ സ്റ്റൈലിഷ് ലുക്കില്‍ ഫാഷന്‍ ബ്ലെന്‍ഡ് ചെയ്തിട്ടുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് കീര്‍ത്തി സുരേഷ്. ബ്ലാക്ക് ഗോള്‍ഡ് പ്രിന്റഡ് സാരിയ്ക്കൊപ്പം മോഡേണ്‍ ലുക്ക് മിക്സ് ചെയ്താണ് കീര്‍ത്തിയുടെ ലുക്ക്. ചിക് ലെതർ ബ്ലൗസ് ധരിച്ച് അതിനൊപ്പം ബ്ലാക്ക് ഓവര്‍കോട്ടും കാലില്‍ ബൂട്ട്സും സ്റ്റേറ്റ്മെന്റ് ആഭരണങ്ങളും ഡ്രാമാറ്റിക് നഖങ്ങളുമൊക്കെയായി മോഡേണ്‍ ലുക്കിലാണ് താരം. ‘‘ദേശി ഗ്ലാമർ, തിളക്കം, അല്പം നാടകീയത എന്നിവ നൽകുന്നു...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് കീര്‍ത്തി ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. ഒപ്പം ഉപ്പു കപ്പുറമ്പു ജൂലൈ നാലിന് റിലീസ് ചെയ്യുമെന്ന ഹാഷ് ടാഗും നല്‍കിയിട്ടുണ്ട് താരം. പരമ്പരാഗതവും ആധുനികവുമായ ഘടകങ്ങൾ ഇടകലർത്തിയ ഔട്ട്ഫിറ്റിലുള്ള കീര്‍ത്തിയുടെ ചിത്രങ്ങള്‍ തരംഗമാകുകയാണ്.
ജൂലൈ 4 ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യാൻ പോകുന്ന ഉപ്പു കപ്പുറമ്പു എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കിലാണ് താരമിപ്പോള്‍. തന്റെ കംഫർട്ട് സോണിൽ നിന്ന് പുറത്തുകടക്കാൻ ഭയമില്ലെന്ന് കീര്‍ത്തി മുമ്പും തെളിയിച്ചിട്ടുണ്ട്. ഉപ്പു കപ്പുറമ്പു എന്ന സിനിമയിൽ കൂടുതൽ ആവേശകരമായ വെല്ലുവിളികൾ ഏറ്റെടുക്കുന്ന കീര്‍ത്തിയെ കാണാൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW