Friday, March 13, 2026 Last Updated 31 Min 45 Sec ago English Edition
Todays E paper
Ads by Google
Thursday 03 Jul 2025 01.38 PM

മെഡിക്കല്‍ കോളേജില്‍ വാര്‍ഡ് ഇടിഞ്ഞ സംഭവം ; അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ഒരാളെ പുറത്തെടുത്തു

uploads/news/2025/07/789255/medical-collage-building.jpg

കോട്ടയം: മെഡിക്കല്‍ കോളേജില്‍ 14 ാം വാര്‍ഡ് ഇടിഞ്ഞുവീണ സംഭവത്തില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ഒരാളെ കണ്ടെത്തി. ജെസിബി ഉപയോഗിച്ച് അവശിഷ്ടങ്ങള്‍ മാറ്റി പുറത്തെടുത്തയാള്‍ സ്ത്രീയാണെന്നാണ് സൂചനകള്‍. ഇനിയാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ കെട്ടിടാവശിഷ്ടങ്ങള്‍ മാറ്റുന്ന ജോലി തുടരുകയാണ്. മൂന്ന് ജെസിബികള്‍ ഉപയോഗിച്ചായിരുന്നു അവശിഷ്ടങ്ങള്‍ നീക്കിയത്.

പുറത്തെടുത്തയാളുടെ നില സംബന്ധിച്ച കുടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അപകടം നടന്ന് രണ്ടു മണിക്കൂറിന് ശേഷമാണ് ആളെ കണ്ടെത്തിയത്. നേരത്തേ മെഡിക്കല്‍ കോളേജിലെ പതിനൊന്നാം വാര്‍ഡില്‍ ചികിത്സയിലുള്ള കുട്ടിയുടെ കൂട്ടിരിപ്പുകാരിയായി എത്തിയ തലയോലപ്പറമ്പ് സ്വദേശിയായ ബിന്ദു എന്ന സ്ത്രീയെ കാണാനില്ലെന്ന് വ്യക്തമാക്കി ഭര്‍ത്താവ് രംഗത്ത് വന്നിരുന്നു. പതിനാലാം വാര്‍ഡ് ഇടിഞ്ഞതില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റതിന്റെ വിവരം പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ബിന്ദുവിനെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാര്‍ രംഗത്ത് വന്നിരുന്നത്.

45 കാരിയായ ബിന്ദു ബാത്ത്റൂമിലേക്ക് പോയിരിക്കുകയായിരുന്നു എന്നാണ് പറഞ്ഞത്. പുറത്തെടുത്തത് ബിന്ദുവിനെയാണോ എന്ന് വ്യക്തമല്ല. മകളു​ടെ അസുഖവുമായി ബന്ധപ്പെട്ട് കൂട്ടിരിക്കാന്‍ വന്ന ബിന്ദുവിനെ കുറേ നേരമായി കാണാനില്ലെന്നും ഫോണ്‍ വിളിച്ചിട്ട് കിട്ടുന്നില്ലെന്നുമായിരുന്നു ഭര്‍ത്താവ് പറഞ്ഞത്. രാവിലെ പത്തരയോടെയാണ് കെട്ടിടം ഇടിഞ്ഞത്. രണ്ടു മണിക്കൂറിന് ശേഷമായിരുന്നു കുടുങ്ങിക്കിടന്നയാളെ പുറത്തെടുത്തത്. കൂടുതല്‍ ആളുകള്‍ ഇതിനടിയില്‍ കുടുങ്ങിയിട്ടുണ്ടോ എന്ന പരിശോധന നടക്കുകയാണ്. വാര്‍ഡിന്റെ ഭാഗം ഇടിഞ്ഞവരില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അലീന എന്ന കൗമാരക്കാരിയും മറ്റൊരു പ്രായമായ സ്ത്രീയ്ക്കുമാണ് പരിക്ക്. ഇവരെ അത്യാഹിത വിഭാഗത്തില്‍ ചികിത്സ നല്‍കിയിട്ടുണ്ട്.

അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും പുറത്തെടുത്തയാളെയും അത്യാഹിതത്തിലേക്ക് പ്രവേശിപ്പിച്ചിട്ടുണ്ട്. വാര്‍ഡിന്റെ കൈവരികളും ചുമരുമാണ് ഇടിഞ്ഞത്. പുതിയ കെട്ടിടം പണിതിരിക്കുന്ന സാഹചര്യത്തില്‍ രോഗികളെ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. പഴയ കെട്ടിടത്തിന് നേരത്തേ തന്നെ ബലക്ഷയം കണ്ടെത്തിയതിനാല്‍ പുതിയ കെട്ടിടം നിര്‍മ്മിച്ച് പ്രവര്‍ത്തനം തുടങ്ങിയതായിട്ടാണ് അധികൃതര്‍ പറഞ്ഞത്.

Ads by Google
Ads by Google
TRENDING NOW