Thursday, March 12, 2026 Last Updated 52 Min 52 Sec ago English Edition
Todays E paper
Ads by Google
Thursday 03 Jul 2025 09.08 AM

ഓമനപ്പുഴ കൊലപാതകം : കൊല്ലപ്പെട്ട ജാസ്മിന്റെ മാതാവ് ജെസ്സിമോളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു

uploads/news/2025/07/789224/crime.jpg

ആലപ്പുഴ: ഓമനപ്പുഴ കൊലപാതകവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട ജാസ്മിന്റെ മാതാവ് ജെസ്സിമോളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. കൊലപാതകത്തില്‍ ജെസ്സിമോളുടെ പങ്കും സംശയിക്കുന്ന സാഹചര്യത്തിലാണ് പോലീസ് അമ്മയെയും കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇവരെ ഉടന്‍ ചോദ്യം ചെയ്യും. കൊലപാതകം ജെസ്സിമോള്‍ മറച്ചുവെച്ചെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ജാസ്മിനെ ജോസ്‌മോന്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത് അമ്മ നേരിട്ടു കണ്ടിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്്. രാത്രി ജോസ്‌മോന്‍ കഴുത്തു ഞെരിച്ചതിനെ തുടര്‍ന്ന് ജാസ്മിന്‍ ബോധരഹിതയായി വീഴുകയും പിന്നീട് പിതാവ് ഒരു തോര്‍ത്തുകൊണ്ട് കുരുക്കിട്ട് കൊല്ലുകയുമായിരുന്നു. പിന്നീട് മൃതദേഹം കട്ടിലില്‍ കയറ്റി കിടത്തുകയുമായിരുന്നു. പിറ്റേന്ന് രാവിലെയാണ് കുടുംബം വിവരം പുറത്തു വിട്ടത്.

ജോസ്‌മോന്റെ കൊലപാതകം സംബന്ധിച്ച വെളിപ്പെടുത്തല്‍ കൃത്യമാണോ എന്നറിയാന്‍ ഇന്ന് ജെസിയെ ചോദ്യം ചെയ്യും. കൊലപാതകം അത്രയൂം മണിക്കൂര്‍ ജെസ്സിമോള്‍ മറച്ചുവെച്ചു എന്നതും പോലീസ് ചൂണ്ടിക്കാട്ടുന്നു. ഇതിനൊപ്പം പോലീസിനെ തെറ്റിദ്ധരിപ്പിക്കാനും അന്വേഷണം വഴിതെറ്റിച്ചുവിടാനും ശ്രമം നടത്തിയെന്നും പോലീസ് ആരോപിക്കുന്നു. മണ്ണഞ്ചേരി പോലീസ് സ്‌റ്റേഷനിലാണ് ജെസ്സിയെ കൊണ്ടുവന്നിരിക്കുന്നത്. കൊലപാതകം നടക്കുമ്പോള്‍ ജോസ്‌മോന്റെ മാതാപിതാക്കളും ഇരയും ഉള്‍പ്പെടെ അഞ്ചുപേര്‍ ഉണ്ടായിരുന്നു.

വീട്ടിലെ മൂന്ന്‌പേര്‍ കൊലപാതകത്തിന്റെ ദൃക്‌സാക്ഷികളും ആയിരുന്നതായി പോലീസ് കണ്ടെത്തി. ചോദ്യം ചെയ്യലില്‍ താന്‍ തനിച്ചാണ് മകളെ കൊലപ്പെടുത്തിയതെന്നും വീട്ടുകാര്‍ക്ക് വിവരം അറിയില്ലെന്നുമായിരുന്നു ജോസ്മോന്‍ പറഞ്ഞത്. എന്നാല്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം കൊലപാതകം നടത്തിയത് വീട്ടുകാര്‍ക്ക് മുന്നില്‍ വെച്ചാണെന്ന് ഇയാള്‍ സമ്മതിക്കുകയായിരുന്നു. ആത്മഹത്യ എന്നായിരുന്നു ആദ്യം പറഞ്ഞത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW