Wednesday, March 11, 2026 Last Updated 7 Min 14 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Feb 2026 09.37 AM

ഭക്ഷണത്തിന് പിന്നാലെ രണ്ടുപേര്‍ മരണമടഞ്ഞ സംഭവം; അന്വേഷണം തുടങ്ങി, വിഴിഞ്ഞത്തെ കട പുട്ടിച്ചു

uploads/news/2026/02/825796/death.jpg

കൊല്ലം: നിലമേലില്‍ ദേഹാസ്വസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ചികിത്സതേടിയ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ വിഴിഞ്ഞത്തെ ഹോട്ടല്‍ പൂട്ടിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പ് ഇവിടെ പരിശോധന നടത്തുകയും ചെയ്യുന്നുണ്ട്. ഭക്ഷ്യവിഷ ബാധയെന്ന് മരണമടഞ്ഞവരുടെ ബന്ധുക്കള്‍ ആരോപണം ഉയര്‍ത്തിയ സാഹചര്യത്തിലാണ് നടപടി. നിലമേല്‍ പ്ലാച്ചിയോട് കുന്നില്‍ വീട്ടില്‍ റഷീദ ബീവി (58), മരുമകന്‍ ഷാജി(48) എന്നിവരാണ് മരിച്ചത്.

റഷീദ ബീവിയുടെ മകള്‍ സജി മോള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബന്ധുക്കളുടെ മൊഴിയും എടുത്തിട്ടുണ്ട്.

കഴിഞ്ഞദിവസം വിഴിഞ്ഞത്തെ ഒരു റസ്റ്റോറന്റില്‍ നിന്നും ഇവര്‍ ഭക്ഷണം കഴിച്ചിരുന്നു. മടങ്ങും വഴി ദേഹാസ്വാസ്ഥ്യവും ചര്‍ദ്ദിയും അനുഭവപ്പെട്ടതോടെ ചികിത്സ തേടുകയായിരുന്നു. വിഴിഞ്ഞത്ത് നിന്നും മീന്‍ വിഭവങ്ങളാണ് അഞ്ചംഗ സംഘം കഴിച്ചത്. ഇവരെ ആദ്യം നിലമേലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് നില ഗുരുതരമായതോടെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

ഇസിജിയില്‍ പ്രശ്നങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഷാജിയെ തിരു. മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. മെഡിക്കല്‍ കോളജില്‍ എത്തുമ്പോഴേക്കും മരിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഷാജിയെ അലര്‍ജി പ്രശ്നങ്ങള്‍ അലട്ടിയിരുന്നു. അലര്‍ജിയാണ് മരണകാരണമായതെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറയുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW