-->
ദുബായ്:ഐസിസി ടെസ്റ്റ് റാങ്കിങ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിന് നേട്ടം. പുതിയ റാങ്കിങ്ങില്‍ ബാറ്റര്‍മാരുടെ പട്ടികയില്‍ പന്ത് ആറാം സ്ഥാനത്ത് എത്തി. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലൂടെ ഒരു മത്സരത്തില്‍ തന്നെ രണ്ട് സെഞ്ച്വറികള്‍ നേടുന്ന ടെസ്റ്റ് ചരിത്രത്തിലെ രണ്ടാമത്തെ വിക്കറ്റ് കീപ്പറെന്ന നേട്ടത്തില്‍ പന്ത് എത്തിയിരുന്നു. ഇപ്പോള്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് 801 പോയന്റോടെ കരിയറിലെ ഏറ്റവും മികച്ച റേറ്റിങ്ങിലെത്തി.
ഒന്നാം സ്ഥാനത്തുള്ള ജോ റൂട്ടിനേക്കാള്‍ 88 പോയിന്റിന്റെ വ്യത്യാസമേ പന്തിനുള്ളു. പട്ടികയില്‍ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ നാലാം സ്ഥാനം നിലനിര്‍ത്തി, ഐസിസി റാങ്കിങ്ങിലെ ടോപ്പ് ബാറ്ററാണ്. അതേസമയം ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്‍ ഒരു സ്ഥാനം ഇറങ്ങി 21-ാം സ്ഥാനത്തേക്ക് വീണു