Friday, March 13, 2026 Last Updated 5 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 02 Jul 2025 02.33 PM

എന്‍ജിനീയേഴ്സ് ഫോറം ടെന്നീസ്ടൂര്‍ണമെന്റില്‍ കൊല്ലം ടി കെ എം അലുംനിക്ക് ഇരട്ടക്കിരീടം

uploads/news/2025/07/789063/66.gif

ദോഹ: എഞ്ചിനീയേഴ്സ് ഫോറം സംഘടി പ്പിച്ചദോഹ കേബിള്‍സ് ഇ എഫ് ടെന്നീസ് ടൂര്‍ണമെന്റിന്റെ കലാശ പോരില്‍
ടി കെ എം അലുംനിക്ക് ഇരട്ടക്കിരീടം.
പതിനെട്ട് എന്‍ജിനീയറിങ് കോളേജ് അലുമിനകളാണ് മത്സരത്തില്‍ മാറ്റുരച്ചത്.പതിനാറ് ടീമുകള്‍ ഡബിള്‍സിലും ഇരുപത്തിരണ്ടു പേര്‍ സിംഗിള്‍സ് വിഭാഗത്തിലുമായി നടന്ന മത്സരങ്ങളില്‍ o കൊല്ലം ടി കെ എം എന്‍ജിനീയറിങ് കോളേജ് അലുമിനിയായ അജയ് രാജ്കുമാര്‍ - സലിം അബൂബക്കര്‍ സഖ്യം ഡബിള്‍സിലും , അജയ് സിംഗിള്‍സ് വിഭാഗത്തിലും ചാമ്പ്യന്മാരായി. ഡബിള്‍സ് ഫൈനലില്‍ കോഴിക്കോട് NIT അലുമിനിയായ മുജീബ് - പ്രമോദ് സഖ്യത്തെയാണ് 7-6, 6-3 എന്ന സ്‌കോറിന് ജേതാക്കള്‍ കീഴടക്കിയത്. സിംഗിള്‍സ് ഫൈനലില്‍ പാലക്കാട് എന്‍ എസ് എസ് എന്‍ജിനീയറിങ് കോളേജ് അലുംനി ആയ ബിജു ഡേവിസിനെ 6-4, 6-4 എന്ന സ്‌കോറില്‍ അജയ് പരാജയപ്പെടുത്തി. ഡബിള്‍സില്‍ പാലക്കാട് NSS കോളേജ് അലുമിനി ജോഡികളായ ബിജു ഡേവിസ്-ദിലീപ് ബാലകൃഷ്ണന്‍ ടീമും സിംഗിള്‍സ് വിഭാഗത്തില്‍ പാലക്കാടിന്റെ ബിജു ഡേവിസും വെങ്കല മെഡല്‍ നേടി.
അലുമിനി അംഗങ്ങളും കുടുംബാംഗങ്ങളും ഉള്‍പ്പടെ അമ്പത്തിനാല് പേര്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ SCT എന്‍ജിനീയറിങ് കോളേജ് അലുമിനിയുടെ ഭാഗമായ ഫാസ് മുനീര്‍ എമേര്‍ജിങ് പ്ലേയര്‍ സ്ഥാനം നേടി. അല്‍ ബിദ പാര്‍ക്കിലെ രണ്ടു ടെന്നീസ് കോര്‍ട്ടുകളില്‍ ഏഴു ദിവസങ്ങളിലായാണ് മത്സരം നടന്നത്.
ചടങ്ങില്‍ ഐ ബി പി സി വൈസ് പ്രസിഡന്റ് ഹിഷാം അബ്ദുല്‍ റഹീം, എന്‍ജിനീയര്‍സ് ഫോറംപ്രസിഡന്റ് ആഷിഖ് അഹ്മദ് , വൈസ് പ്രസിഡന്റ് സലിം, ജനറല്‍ സെക്രട്ടറി സാക്കിര്‍ , ട്രഷറര്‍ മുനീര്‍ , അജയ്,
എന്‍ജിനീയര്‍സ് ഫോറം ബോഡ് ഓഫ് ഗവര്‍ണേഴ്സ് അംഗം തോമസ്
എന്നിവര്‍ചേര്‍ന്ന്വിജയികള്‍ക്ക്‌സമ്മാനങ്ങള്‍വിതരണംചെയ്തു.എഞ്ചിനീയേഴ്സ് ഫോറം സ്‌പോര്‍ട്‌സ് സെക്രട്ടറി ലബീബ്, സ്‌പോര്‍ട്‌സ് അസ്സോസിയേറ്റ് ഫാഹിം എന്നിവര്‍ നേതൃത്വം നല്‍കി.

ഷഫീക്ക് അറക്കല്‍

Ads by Google
Wednesday 02 Jul 2025 02.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW