-->
സംഗീത സംവിധായകനും ഗായകനുമായ ജോബ് കുര്യനെ കണ്ട സന്തോഷം പങ്കുവെച്ച് അഖില ഭാര്‍ഗവന്‍. പ്രതീക്ഷകളില്ലാതിരുന്ന സമയത്ത് ജോബ് കുര്യന്റെ പാട്ടുകള്‍ ആവര്‍ത്തിച്ചു കേള്‍ക്കുന്നുണ്ടായിരുന്നെന്നും ഈ കൂടിക്കാഴ്ച പണ്ടുമുതലേയുളള സ്വപ്‌നമായിരുന്നുവെന്നും അഖില ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ജോബിനൊപ്പമുളള ചിത്രവും നടി പങ്കുവെച്ചിട്ടുണ്ട്.
പ്രതീക്ഷകള്‍ ഇല്ലാതിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പാട്ടുകള്‍ ആവര്‍ത്തിച്ച് കേട്ടിട്ടുണ്ട്. എന്റെ സിനിമകളിലൂടെ എന്നെ അറിയാമെന്ന് പറഞ്ഞപ്പോള്‍ എന്റെ ഹൃദയം അലിഞ്ഞുപോയി. ഒരുപാട് കാലത്തിനുശേഷം ഏറ്റവും സന്തോഷം തോന്നിയ നിമിഷം. നിങ്ങളെ കാണുക എന്നത് പണ്ടുമുതലേയുളള സ്വപ്‌നമായിരുന്നു അഖില കുറിച്ചു.
ഇതിന് താഴെ ജോബ് കുര്യന്‍ ലൗ ഇമോജി കമന്റ് ചെയ്ത് സ്‌നേഹം അറിയിക്കുകയും ചെയ്തു. നിരവധിപ്പേരാണ് അഖിയലുടെ ഈ പോസ്റ്റിന് ലൈക്ക് ചെയ്തത്.
അനുരാഗ് എഞ്ചിനീയറിങ് വര്‍ക്‌സ് എന്ന ഷോര്‍ട്ട് ഫിലിമിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അഭിനയരംഗത്തെത്തിയ നടിയാണ് അഖില. ആന്റണി പെപ്പെ നായകനായ പൂവനിലൂടെയാണ് വെളളിത്തിരയിലെ അരങ്ങേറ്റം. പിന്നീട് പ്രേമലുവിലും സൂക്ഷമദര്‍ശിനിയിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു.