Thursday, March 12, 2026 Last Updated 18 Min 15 Sec ago English Edition
Todays E paper
Ads by Google
Tuesday 01 Jul 2025 03.00 PM

സ്വര്‍ണവില വീണ്ടും കുതിപ്പിന്റെ ട്രാക്കില്‍; 72,000 കടന്നു

കഴിഞ്ഞ പത്ത് ദിവസംകൊണ്ട് സ്വർണത്തിന് കുറഞ്ഞത് 3200 രൂപയാണ്.
uploads/news/2025/07/788884/00.gif
photo; representative image

തിരുവനന്തപുരം: സംസ്ഥാനത്ത് പത്ത് ദിവസങ്ങൾക്ക് ശേഷം ഇന്ന് സ്വർണവില ഉയർന്നു. 3000ലധികം രൂപ ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് കുതിപ്പ്. ഇന്ന് പവന് 840 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില വീണ്ടും 72000 കടന്നു. 72,160 രൂപയാണ് ഏറ്റവും പുതിയ വില.

ഗ്രാമിന് 105 രൂപയാണ് വര്‍ധിച്ചത്. 9020 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വപണി വില 105 രൂപ ഉയർന്നു. ഇന്നത്തെ വില 9020 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്നലെ 85 രൂപ കുറഞ്ഞു. ഇന്നത്തെ വപണി വില 7400 രൂപയാണ്. വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 115 രൂപയാണ്.

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷത്തില്‍ അയവ് വന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വവും സ്വര്‍ണ വിലയെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.

രാജ്യാന്തര സ്വർണ വ്യാപാരം നടക്കുന്നത് ഡോളറിലാണ്. അതുകൊണ്ട്, ഡോളർ തളരുമ്പോൾ കുറഞ്ഞ ചെലവിൽ കൂടുതൽ സ്വർണം വാങ്ങാനാകും. ഇതോടെ ഡിമാൻഡ് കൂടും. ഇതാണ് വിലയെ മുന്നോട്ട് നയിക്കുന്നതും. റിസർവ് ബാങ്ക് ഉൾപ്പെടെ ലോകത്തെ പ്രധാന കേന്ദ്രബാങ്കുകൾ കരുതൽ സ്വർണശേഖരം ഉയർത്തുന്ന നടപടിയും സ്വർണത്തിനു നേട്ടമാണ്. ഇന്നലെ ഔൺസിന് 3,293 ഡോളർ നിലവാരത്തിലായിരുന്ന രാജ്യാന്തര സ്വർണവില, ഇന്ന് 3,322.88 ഡോളർ വരെ ഉയർന്നു. ഇതു കേരളത്തിലും വില കുതിക്കാനിടയാക്കി.

Ads by Google
Ads by Google
TRENDING NOW