Sunday, March 15, 2026 Last Updated 41 Min 13 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jun 2025 03.47 PM

ഇതല്പം അതിര് കടന്നു പോയില്ലേ? മുഖമൊരു മരപ്പൊത്തു പോലെയാക്കി പക്ഷികള്‍ക്ക് തീറ്റ നല്‍കി യുവതി; കണ്ണാടി വച്ച് ബ്ലാങ്കറ്റും പുതച്ച് മരമായി പക്ഷികളെ കളിപ്പിക്കുന്ന വീഡിയോ വൈറല്‍

uploads/news/2025/06/788417/Untitled-5.jpg
Women make face as tree to feed birds (Image Source: X)

സോഷ്യല്‍ മീഡിയയിലൂടെ പല കൗതുകങ്ങളും പങ്കിട്ട് വൈറലായി മാറുന്ന സാധാരണക്കാരുണ്ട്. അതില്‍ത്തന്നെ ചില വീഡിയോകള്‍ അതിരു കടന്ന് പോയില്ലേ എന്ന് പലരും കമന്റുകളിലൂടെ ചോദിക്കാറുണ്ട്.
ഇപ്പോഴിതാ അത്തരത്തില്‍ കുറെ പക്ഷികള്‍ക്ക് തീറ്റ കൊടുക്കുന്ന ഒരു യുവതിയുടെ വീഡിയോയാണ് എക്സിലൂടെ ശ്രദ്ധിക്കപ്പെടുന്നത്. വീഡിയോയില്‍ കാണുന്ന കാര്യങ്ങള്‍ കണ്ടാല്‍ ആര്‍ക്കും ചിരി വരും. ഒരു യുവതി മുഖത്തൊരു കൂളിംഗ് ഗ്ലാസും വച്ച് ബ്ലാങ്കറ്റ് വച്ച് തന്റെ തലയും ശരീ​രവും മൂടിപ്പുതച്ചു ഇരിക്കുന്നത് കാണാം. കൂളിംഗ് ഗ്ലാസില്‍ ഘടിപ്പിച്ചിരിക്കുന്ന പേപ്പര്‍ പ്ലേറ്റില്‍ പക്ഷികള്‍ക്കുള്ള തീറ്റയുമുണ്ട്. ഒരു മരക്കഷ്ണവും ബ്ലാങ്കറ്റില്‍ ഘടിപ്പിച്ചിട്ടുണ്ട്.
കുറച്ചു നേരം കഴിയുമ്പോള്‍ കുറെയധികം പക്ഷികള്‍ തീറ്റയ്ക്കായി പറന്നു വരുന്നതും കാണാം. പൈന്‍ സിസ്കിന്‍ എന്ന പക്ഷികളാണ് വരുന്നതെന്ന് വീഡിയോയില്‍ യുവതി കുറിച്ചിട്ടുണ്ട്. അനങ്ങാതെ ഒരു മരം കണക്കെയിരിക്കുന്ന യുവതിയാണ് ഈ വീഡിയോയിലെ പ്രധാന ആകര്‍ഷണം.
‘ഇത്തിരി കടന്നുപോയില്ലേ ഇത്, എന്നാലും ഇതല്പം അതിര് കടന്ന് പോയി, ഒരു പ്രതിമ പോലെ അനങ്ങാതെയിരിക്കുന്ന അവര്‍ക്ക് സല്ല്യൂട്ട് നല്‍കണം’ എന്നതടക്കമാണ് കമന്റുകള്‍.

Ads by Google
Saturday 28 Jun 2025 03.47 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW