Friday, March 13, 2026 Last Updated 1 Min 48 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jun 2025 03.16 PM

വീണ്ടും താഴോട്ട്; സ്വര്‍ണവില ഇന്നും കുറഞ്ഞു , ഒരാഴ്ചക്കിടെ 2,400 രൂപയുടെ ഇടിവ്

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വപണി വില 55 രൂപ കുറഞ്ഞു. ഇന്നത്തെ വില 8930 രൂപയാണ്.
uploads/news/2025/06/788414/00.gif
photo - facebook

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 55 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 440 രൂപയുമാണ് കുറഞ്ഞത്. 71,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. സംസ്ഥാനത്തെ സ്വര്‍ണവില കഴിഞ്ഞ ഏഴ് ദിവസങ്ങള്‍ക്കിടെ ഇടിഞ്ഞത് പവന് 2,400 രൂപയെന്ന് കണക്കുകള്‍.

ഇന്നലെ 680 രൂപ ഇടിഞ്ഞതോടെ 72,000 ത്തിന് താഴേക്കെത്തിയിരുന്നു. ഈ വിലയിടിവ് തുടർന്നാൽ വില 70000 ത്തിന് താഴെയെത്തുമെന്നാണ് സ്വർണാഭരണ പ്രേമികൾ പ്രതീക്ഷിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വപണി വില 55 രൂപ കുറഞ്ഞു. ഇന്നത്തെ വില 8930 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 35 രൂപ കുറഞ്ഞു. ഇന്നത്തെ വപണി വില 7325 രൂപയാണ്. വെള്ളിയുടെ വിലയും ഇടിഞ്ഞിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 115 രൂപയാണ്

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷത്തില്‍ അയവ് വന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വവും സ്വര്‍ണ വിലയെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.

ജൂണിലെ സ്വർണവില ഒറ്റനോട്ടത്തിൽ

ജൂൺ 1 - സ്വർണവിലയിൽ മാറ്റമില്ല - ഒരു പവൻ്റെ വില - 71,360

ജൂൺ 2 - ഒരു പവൻ സ്വർണത്തിന് 1120 രൂപ വർദ്ധിച്ചു. വിപണിവില - 72,480

ജൂൺ 3 - ഒരു പവൻ സ്വർണത്തിന് 160 രൂപ വർദ്ധിച്ചു. വിപണിവില - 72,640

ജൂൺ 4 - ഒരു പവൻ സ്വർണത്തിന് 80 രൂപ വർദ്ധിച്ചു. വിപണിവില - 72,720

ജൂൺ 5 - ഒരു പവൻ സ്വർണത്തിന് 320 രൂപ വർദ്ധിച്ചു. വിപണിവില - 73,040

ജൂൺ 6 -സ്വർണവിലയിൽ മാറ്റമില്ല. വിപണിവില - 73,040

ജൂൺ 7 - ഒരു പവൻ സ്വർണത്തിന് 1200 രൂപ കുറഞ്ഞു. വിപണിവില - 71,840

ജൂൺ 8 -സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണിവില - 71,840

ജൂൺ 9 - ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണിവില - 71,640

ജൂൺ 10 - ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണിവില - 71,560

ജൂൺ 11 - ഒരു പവൻ സ്വർണത്തിന് 600 രൂപ വർദ്ധിച്ചു. വിപണിവില - 72,160

ജൂൺ 12 - ഒരു പവൻ സ്വർണത്തിന് 640 രൂപ വർദ്ധിച്ചു. വിപണിവില - 72,800

ജൂൺ 13. - ഒരു പവൻ സ്വർണത്തിന് 1,560 രൂപ വർദ്ധിച്ചു. വിപണിവില - 74,360

ജൂൺ 14. - ഒരു പവൻ സ്വർണത്തിന് 200 രൂപ വർദ്ധിച്ചു. വിപണിവില - 74,560

ജൂൺ 15. - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണിവില - 74,560

ജൂൺ 16 - ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണിവില - 74,440

ജൂൺ 17 - ഒരു പവൻ സ്വർണത്തിന് 840 രൂപ കുറഞ്ഞു. വിപണിവില - 73,600

ജൂൺ 18 - ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണിവില - 74,000

ജൂൺ 19 - ഒരു പവൻ സ്വർണത്തിന് 440 രൂപ കുറഞ്ഞു. വിപണിവില - 73,680

ജൂൺ 20 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണിവില - 73,680

ജൂൺ 21 - ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണിവില - 73,880

ജൂൺ 22 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണിവില - 73,880

ജൂൺ 23 - ഒരു പവൻ സ്വർണത്തിന് 40 രൂപ കുറഞ്ഞു. വിപണിവില - 73,840

ജൂൺ 24 - ഒരു പവൻ സ്വർണത്തിന് 600 രൂപ കുറഞ്ഞു. വിപണിവില - 73,240

ജൂൺ 24 - ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞു. വിപണിവില - 72760

ജൂൺ 25 - ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണിവില - 72560

ജൂൺ 26 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണിവില - 72560

ജൂൺ 27 - ഒരു പവൻ സ്വർണത്തിന് 680 രൂപ കുറഞ്ഞു. വിപണിവില - 71880

ജൂൺ 28 - ഒരു പവൻ സ്വർണത്തിന് 440 രൂപ കുറഞ്ഞു. വിപണിവില - 71440

Ads by Google
Ads by Google
TRENDING NOW