Saturday, March 14, 2026 Last Updated 10 Min 12 Sec ago English Edition
Todays E paper
Ads by Google
Friday 27 Jun 2025 06.34 PM

ഡല്‍ഹിയിലെ 236 അടിയിലധികം ഉയരവും 70 ഏക്കർ വിസ്തൃതിയുമുള്ള മാലിന്യക്കൂമ്പാരം സന്ദര്‍ശിച്ച് ഓസ്ട്രേലിയന്‍ വ്ലോഗര്‍; ഛര്‍ദ്ദിക്കാന്‍ വരുന്നു, ഊബര്‍ വിളിക്കൂവെന്ന് വ്ലോഗര്‍

uploads/news/2025/06/788297/Untitled-7.jpg
Australian vlogger visits Ghazipur landfill garbage dump in Delhi (Image Source: Instagram)

സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുന്ന ചില ചിത്രങ്ങളും വീഡിയോകളും വളരെപ്പെട്ടെന്നാണ് കാഴ്ച്ചക്കാര്‍ ഏറ്റെടുക്കുന്നത്. രസകരമായ അനുഭവങ്ങളും യാത്രയ്ക്കിടെ ഉണ്ടായ ദുരനുഭവങ്ങളും സന്തോഷങ്ങളും കൗതുകങ്ങളുമൊക്കെ ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്. അങ്ങനെയുള്ള ചില വീഡിയോകളും ചിത്രങ്ങളും കാഴ്ച്ചക്കാര്‍ ഏറെ അമ്പരപ്പോടെയാണ് പലപ്പോഴും കാണാറുള്ളത്.
ഇപ്പോഴിതാ അത്തരത്തില്‍ ഡല്‍ഹിയിലെ കുപ്രസിദ്ധമായ മാലിന്യ കൂമ്പാരം സന്ദർശിച്ച ഒരു ട്രാവല്‍ വ്ളോഗറുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്. ഓസ്ട്രേലിയൻ ട്രാവല്‍ വ്ലോഗറായ ജെയ്ഡൻ ലെയ്ംഗ് ആണ് ഗാസിപുരിലെ മാലിന്യക്കൂമ്പാരം സന്ദർശിച്ചത്.
ദൃശ്യങ്ങളില്‍ മാലിന്യക്കൂമ്പാരത്തിന് അടുത്തേക്ക് എത്തുമ്പോള്‍ ജെയ്ഡൻ അസ്വസ്ഥനാകുന്നത് കാണാം. ഒരു ഊബർ വിളിക്കെന്നും തനിക്ക് ഛർദിക്കാൻ വരുന്നുണ്ടെന്നും ഇയാള്‍ നിലവിളിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം.
‘‘1984-ൽ സ്ഥാപിതമായ ഒരു മാലിന്യ നിക്ഷേപ കേന്ദ്രമാണ് ഗാസിപൂർ ലാൻഡ്‌ഫിൽ. ഇന്ത്യയിലെ ഡൽഹിയിലെ കിഴക്കൻ ജില്ലയിലെ ഗാസിപൂർ എന്ന ഗ്രാമത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഏകദേശം 70 ഏക്കർ വിസ്തൃതിയുള്ള ഈ മാലിന്യ നിക്ഷേപ കേന്ദ്രത്തിന് 236 അടിയിലധികം ഉയരമുണ്ട്...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ജെയ്ഡൻ ലെയ്ംഗ് വീഡിയോ പങ്കിട്ടിരിക്കുന്നത്.
ഇതിനകം 20 ലക്ഷത്തിലധികം പേര്‍ കണ്ട വീഡിയോ വൈറലായതോടെ നിരവധി പേര്‍ വ്ലോഗിനോട് പ്രതികരിച്ച്‌ രംഗത്തെത്തി. ‘ഒരു മാലിന്യക്കൂമ്പാരത്തിലേക്ക് നടന്നുചെന്ന് ദുർഗന്ധത്തെക്കുറിച്ച്‌ പരാതി പറയുകയാണോ , ഇന്ത്യക്ക് പുറത്തുള്ളവർ എന്തിനാണ് ചേരികളും മാലിന്യങ്ങളും കാണിക്കുന്നതിനായി ആയിരക്കണക്കിന് ഡോളർ ചെലവഴിക്കുന്നതെന്ന് മനസ്സിലാകുന്നില്ല...’ എന്നതടക്കമാണ് കമന്റുകള്‍.

Ads by Google
Friday 27 Jun 2025 06.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW