Sunday, March 15, 2026 Last Updated 45 Min 22 Sec ago English Edition
Todays E paper
Ads by Google
Thursday 26 Jun 2025 04.59 PM

ഭൂകമ്പമോ, ഭൂമികുലുക്കമോ ആകട്ടെ ഭക്ഷണം വിട്ടൊരു കളിയില്ല; ഭൂകമ്പമറിഞ്ഞ് ഓടി രക്ഷപെട്ട് കുടുംബം, അതിനിടെ ഭക്ഷണം എടുത്ത് ഓടുന്ന കുട്ടി; ചിരിപൊട്ടി ​സോഷ്യല്‍ മീഡിയ

uploads/news/2025/06/788110/Untitled-7.jpg
kid funny reaction to his meal when hits earthquake (Image Source: X)

സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുന്ന ചില വീഡിയോകള്‍ ചിരിയും ചിന്തയും പകരുന്നതാണ്. അതില്‍ത്തന്നെ കുട്ടികളുടെ വീഡിയോകളാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. ഒരു പ്ലാനിംഗുമില്ലാതെ തികച്ചും സാധാരണമായി കുട്ടികള്‍ പ്രതികരിക്കുന്ന ചില വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വളരെ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാറുണ്ട്.
ഇപ്പോഴിതാ അത്തരത്തില്‍ ഭൂകമ്പം വരുന്ന സമയത്ത് അസാധാരണമായി പെരുമാറിയ ഒരു കുട്ടിയു​ടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെടുന്നത്. ജൂണ്‍ 23ന് തെക്കൻ ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിലെ ക്വിങ്‌യുവാനില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായ സമയത്തുള്ളതാണ് ദൃശ്യങ്ങള്‍. വീഡി​യോ ദൃശ്യങ്ങളില്‍ ഡൈനിംഗ് ടേബിളിന് ചുറ്റുമിരുന്ന് അച്ഛനും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബം ആഹാരം കഴിക്കുന്നത് കാണാം. ഭൂകമ്പമാണെന്ന് തിരിച്ചറിഞ്ഞ ഇവര്‍ സുരക്ഷ ഉറപ്പാക്കാൻ ആദ്യം വീടിന്റെ പുറത്തേക്ക് ഓടുന്നത് കാണാം. അപ്പോഴാണ് അവരുടെ അമ്മ അവിടേക്ക് വരുന്നത്. സംഭവം മനസ്സിലാക്കിയ അവരും പുറത്തേക്ക് ഓടുന്നുണ്ട്.
അപ്പോഴാണ് ഇവർക്കൊപ്പം പുറത്തേക്ക് ഓടിയ കുട്ടി ഡൈനിംഗ് ടേബിളിലെ ഭക്ഷണത്തിനായി തിരികെ വരുന്നത് ദൃശ്യങ്ങളില്‍ കാണുന്നത്. അവൻ കഴിയുന്നത്ര ഭക്ഷണം കഴിക്കാൻ ശ്രമിക്കുകയാണ്. ശേഷം ഒരു പാത്രം ആഹാരം എടുക്കാൻ അവൻ ശ്രമിക്കുന്നു. അത് നടക്കില്ലെന്ന് മനസ്സിലായപ്പോള്‍ അവൻ പാത്രം ഉപേക്ഷിച്ചു തിരികെ ഓടുന്നതും ദൃശ്യങ്ങളില്‍ കാണാം.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില ചിരി പടര്‍ത്തുകയാണ്. ഈ കുട്ടി എന്താ ഇങ്ങനെ എന്നതടക്കമാണ് കമന്റുകള്‍. മള്‍ട്ടി ബ്ലോഗിംഗ് പ്ലാറ്റ് ഫോമായ എക്സിലെ സയന്‍സ് ഗേള്‍ എന്ന ഹാൻഡിലാണ് ഈ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

Ads by Google
Thursday 26 Jun 2025 04.59 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW