Friday, March 13, 2026 Last Updated 2 Min 43 Sec ago English Edition
Todays E paper
Ads by Google
Thursday 26 Jun 2025 03.32 PM

'സഫയര്‍ ഫ്യൂച്ചര്‍ അക്കാദമി' ഖത്തറില്‍: ഒലിവ് ഇന്റര്‍ നാഷണല്‍ സ്‌കൂളില്‍എന്‍ട്രന്‍സ് കോച്ചിങ്ങ്ക്ളാസുകള്‍

uploads/news/2025/06/788096/233.gif

ദോഹ: എന്‍ട്രന്‍സ് കോച്ചിങ്ങ് രംഗത്തെ പ്രശസ്തസ്ഥാപനമായസഫയര്‍ഫ്യൂച്ചര്‍ അക്കാദമി ഖത്തറില്‍ പ്രവര്‍ത്തന മാരംഭിക്കുന്നു. തൃശ്ശൂര്‍ ആസ്ഥാനമായിപ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ അധ്യാപകര്‍ നേരിട്ട്‌നയിക്കുന്ന ക്ളാസ്സുകള്‍ അടുത്ത അധ്യായന വര്‍ഷത്തില്‍ആരംഭിക്കുമെന്ന് ഒലിവ് സ്‌കൂളിന്റെയുംസഫയര്‍ ഫ്യൂച്ചര്‍ അക്കാദമിയുടെയും മാനേജ്‌മെന്റ്‌സംയുക്തമായിനടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ആറാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് എന്‍ട്രന്‍സ് കോച്ചിങ്ങ് ക്ളാസുകള്‍നല്‍കുക.
നീറ്റ്, ജെഇഇ, സാറ്റ്, ആക്റ്റ്, സിയുഇടി, ഒളിമ്പ്യാഡ് കോച്ചിംഗ് എന്നിവയില്‍ 27 വര്‍ഷത്തിലേറെ പ്രവര്‍ത്തന മികവുള്ള സഫയര്‍ ഫ്യൂച്ചര്‍ അക്കാദമിദേശീയ തലത്തില്‍ മികച്ച വിജയം നേടാന്‍ കുട്ടികളെ പ്രാപ്തരാക്കുകയും ഇന്ത്യയിലുടനീളം അക്കാദമിക് മികവ് വളര്‍ത്തുന്നതിലും പ്രശസ്തമാണ്. കുട്ടികളുടെ ഭാവിക്ക് അനുയോജ്യമായ കഴിവുകളും കേന്ദ്രീകൃത അക്കാദമിക പിന്തുണയും നല്‍കി വിദ്യാര്‍ത്ഥികളെ ശാക്തീകരിക്കുക എന്ന ഒലിവ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ ദൗത്യത്തിന്റെ ഭാഗമായാണ് എന്‍ട്രന്‍സ് കോച്ചിങ് ആരംഭിക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ക്ക് IMO, NSO, NSEJS, IOQM തുടങ്ങിയ പരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പ് ഉള്‍പ്പെടുന്ന ഒളിമ്പ്യാഡ് ട്രാക്ക് തിരഞ്ഞെടുക്കാമെന്നതും സവിശേഷതയാണ്.
പ്രവാസി സമൂഹത്തിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഗുണനിലവാരമുള്ള പ്രവേശന പരിശീലനം ലഭ്യമാക്കുന്ന തരത്തില്‍ മിതമായ ഫീസ് ഘടനയാണുള്ളത്.
സ്‌കൂള്‍ ടോപ്പര്‍മാര്‍ക്ക് 75ശതമാനം സ്‌കോളര്‍ഷിപ്പ്‌നല്‍കും
ആദ്യത്തെ 50 വിദ്യാര്‍ത്ഥികള്‍ക്ക് 20 ശതമാനം
സ്‌കോളര്‍ഷിപ്പും നല്‍കും
ഒലിവ് സ്‌കൂള്‍ തുമാമക്യാമ്പസില്‍നടന്ന വാര്‍ത്താസമ്മേളനത്തില്‍സഫയര്‍ഫ്യു ച്ചാര്‍അക്കാദമി സിഇഒ ഡോ. ടി. സുരേഷ് കുമാര്‍,അക്കാദമിക് ഡയറക്ടര്‍ഡോ. ജോണ്‍ ജെ ലാല്‍, ചീഫ് മെന്റര്‍ യഹിയ പി അമയാം, ഒലിവ് സ്‌കൂള്‍ജേക്കബ് മാത്യുപ്രിന്‍സിപ്പല്‍,വൈസ് പ്രിന്‍സിപ്പല്‍ ഓപ്പറേഷന്‍സ്ശാലിനി റാവത്ത്,
പ്രിന്‍സിപ്പല്‍അക്കാദമിക്രൂപിന്ദര്‍ കൗര്‍,വൈസ്സീനിയര്‍ ഹെഡ്മിസ്ട്രസ് പ്രിയ വിജു,ചെയര്‍മാന്‍ ഓഫീസ് മാനേജര്‍ജില്‍സി തോമസ് എന്നിവര്‍ പങ്കെടുത്തു

ഷഫീക്ക് അറക്കല്‍

Ads by Google
Thursday 26 Jun 2025 03.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW