Friday, March 13, 2026 Last Updated 5 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 26 Jun 2025 03.26 PM

നിയാര്‍ക് ഖത്തര്‍ 'Nurture & Heal' ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ഷാനഹാസ് എടോടി അധ്യക്ഷതവഹിച്ചു. നിയര്‍ക്ക് ഗ്ലോബല്‍ ചെയര്‍മാന്‍ അഷ്‌റഫ്. കെ.പി ദൗത്യവും ദര്‍ശനവും എന്നവിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി.
uploads/news/2025/06/788095/111.gif

ദോഹ: നെസ്റ്റ് ഇന്റര്‍നാഷണല്‍ അക്കാദമി & റിസര്‍ച്ച് സെന്റര്‍ (NIARC) ഖത്തര്‍ ചാപ്റ്റര്‍ ഭിന്നശേഷി ക്കാരായ കുട്ടികള്‍ക്ക് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
'Nurture & Heal' എന്ന പേരില്‍ റിയാദ മെഡിക്കല്‍ സെന്ററില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് പതിനൊന്നോളം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സ്‌പെഷ്യല്‍ നീഡ്സ് കുട്ടികളുടെയും കുടുംബങ്ങളുടെയും പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി. രാവിലെ 7മണിമുതല്‍ 11മണിവരെ നടന്ന ക്യാമ്പ്
ഇന്ത്യന്‍ അംബാസിഡര്‍
വിപുല്‍ ഉത്ഘാടനം ചെയ്തു. സംയുക്താരോഗ്യ പരിപാലനത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ അംബാസിഡര്‍
NIARC അംഗങ്ങള്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനവും അറിയിച്ചു.
ജര്‍മ്മന്‍, ബ്രിട്ടീഷ്, ഇന്ത്യന്‍, ഫിലിപ്പൈന്‍സ്, ഇറാന്‍, ശ്രീലങ്ക, അല്‍ജീരിയ, കെനിയ, സുഡാന്‍, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികളും അവരുടെ മാതാപിതാക്കളും ക്യാമ്പില്‍ പങ്കെടുത്തു. ചടങ്ങില്‍
NIARC ഖത്തര്‍ചെയര്‍മാന്‍
ഷാനഹാസ് എടോടി അധ്യക്ഷതവഹിച്ചു.നിയര്‍ക്ക് ഗ്ലോബല്‍ ചെയര്‍മാന്‍ അഷ്‌റഫ്. കെ.പി ദൗത്യവും ദര്‍ശനവും എന്നവിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി.
അബ്ദുറഹിമാന്‍ E.P. (പ്രസിഡന്റ്- ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍)
മിനി സിബി (ഹെഡ് ഓഫ് ICBF മെഡിക്കല്‍ ക്യാമ്പ്)
എന്നിവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു.
ഭിന്നശേഷിക്കാരിയായ കലാ പ്രതിഭ
നാഥാനിയ ലേല വിപിന്‍അതിജീവനത്തെ കുറിച്ചു സംസാരിച്ചു. ചടങ്ങില്‍
Reyada മെഡിക്കല്‍ Privilege Card ജംഷീര്‍ ഹംസ, ഡോ. അബ്ദുള്‍ കലാം, ഇന്ത്യന്‍ അമ്പാസിഡര്‍ വിപുല്‍ എന്നിവര്‍ ചേര്‍ന്ന് പ്രകാശനംചെയ്തു.
NIARC ഖത്തര്‍
ജനറല്‍ സെക്രട്ടറി ജാഫര്‍ മുനാഫര്‍സ്വാഗതവുംഇവന്റ് കണ്‍വീനര്‍മുസ്തഫ ഈണംനന്ദിയും പറഞ്ഞു.
സ്‌നേഹ തോമസ് അവതാരകയായിരുന്നു.
ഹമീദ് എം.ടി, കെ.കെ.വി, മുഹമ്മദ് അലി,റാസിഖ്. കെ. വി, സി. കെ. എം. കോയ, Dr. എസ്. കെ. വ്യാസ്, നബീല്‍. വി. പി, മുഹമ്മദലി മനാര്‍, സിറാജ് അബ്ദുല്‍ കാദര്‍, താഹ ഭാര്‍ഗൈവ, ഹംസ. കെ. കെ, ജാഫര്‍ പി. പി, റഷീദ്. കെ ജി, ഷമീം, ഫൈസല്‍ ഹസ്സന്‍, ബിന്ദു ലിന്‍സണ്‍,റംല മുഹമ്മദലി, സീനത്ത് അഷ്റഫ്, രാജശ്രീ രാമന്‍, സ്മീര ഷാജു എന്നിവര്‍ നേതൃത്വം നല്‍കി

Ads by Google
Thursday 26 Jun 2025 03.26 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW