-->
അന്തരിച്ച മിമിക്രി ആര്‍ട്ടിസ്റ്റും സിനിമാതാരവുമായിരുന്ന കൊല്ലം സുധിയുടെ ഭാര്യ രേണു സുധി സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാണ്.
നാടകത്തിലൂടെയായിരുന്നു രേണുവിന്റെ അഭിനയജീവിതം ആരംഭിക്കുന്നത്. ഇന്ന് സിനിമകളിലും മ്യൂസിക്ക് വീഡിയോകളിലും എല്ലാം രേണു അഭിനയിക്കുന്നുണ്ട്. മോഡലിങുമായും സജീവമാണ്.
അഭിനയം പ്രൊഫഷനായി തെരഞ്ഞെടുത്തശേഷം വസ്ത്രം, രൂപം, അഭിനയം എന്നിവയുടെ പേരില്‍ എല്ലാം രേണു പരിഹാസം കേള്‍ക്കുകയും വിമര്‍ശനം ഏറ്റുവാങ്ങുകയും ചെയ്യുന്നുണ്ട്. ഇപ്പോഴിതാ രേണുവിന്റെ പുതിയ ഗ്ലാമര്‍ ഫോട്ടോഷൂട്ടാണ് വൈറലാകുന്നത്. ചുവന്ന നിറത്തിലുള്ള ഹെവി ലഹങ്കയില്‍ മുസ്ലീം ബ്രൈഡല്‍ ലുക്കിലാണ് പുതിയ ഫോട്ടോഷൂട്ടില്‍ രേണു പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ആദ്യമായാണ് ഇത്തരമൊരു ലുക്ക് രേണു പരീക്ഷിക്കുന്നത്. കണ്‍മഷി എന്ന ബ്രൈഡല്‍ മേക്കോവര്‍ സ്റ്റുഡിയോയാണ് രേണുവിന്റെ പുതിയ ലുക്കിന് പിന്നില്‍. മുമ്പും ഇതേ ടീമിന് വേണ്ടി ഹിന്ദു ബ്രൈഡായും രേണു പ്രത്യക്ഷപ്പെട്ടിരുന്നു. ഫോട്ടോഷൂട്ട് വൈറലായശേഷം പതിവുപോലെ പോസിറ്റീവും നെഗറ്റീവുമായ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടു.
ഇതുവരെ രേണു ചെയ്തതിൽ ഏറ്റവും നല്ല മേക്കോവർ ലുക്കാണ് ഇതെന്നാണ് ഏറെയും കമന്റുകൾ. അതേസമയം ചിലർ ഹെവി മേക്കപ്പ് ചെയ്തതിനെ വിമർശിച്ചു. ഇത്രയൊക്കെ മേക്കപ്പ് മുൻനിര നടിമാരും ചെയ്യാറുണ്ടെന്നായിരുന്നു അതിന് വന്ന മറുപടി കമന്റ്. നിരവധി ബോഡി ഷെയ്മിങ് കമന്റുകളും ഫോട്ടോയ്ക്ക് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സുധിയുമായി അഞ്ച് വർഷത്തെ ദാമ്പത്യ ജീവിതം മാത്രമെ രേണുവിന് ലഭിച്ചിട്ടുള്ളു.
കൊവിഡ് കാലത്തെ പ്രതിസന്ധികളെല്ലാം കടന്ന് ജീവിച്ച് തുടങ്ങിയതായിരുന്നു താനും സുധിയുമെന്നും അപ്പോഴാണ് മരണം സംഭവിച്ചതെന്നുമാണ് അടുത്തിടെ രേണു പറഞ്ഞത്. സുധിയുമായുള്ള ദാമ്പത്യത്തിൽ ഒരു മകൻ രേണുവിനുണ്ട്. സുധിയുടെ ആദ്യ വിവാഹത്തിലെ മകൻ രാഹുലും രേണുവിന്റെ സംരക്ഷണയിലാണ്.