-->
ദോഹ: തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ 2025-27 വരെയുള്ള പ്രവര്‍ത്തന കാലയളവിലേക്കുള്ള പന്ത്രണ്ടാമത് ഭരണ സമിതിചുമതലയേറ്റു. വിഷ്ണു ജയറാം ദേവ് (പ്രസിഡണ്ട്) ഷറഫ് മുഹമ്മദ് (ജനറല്‍ സെക്രട്ടറി) തോമസ് കെ ഒ (ട്രഷറര്‍) എന്നിവര്‍ നേതൃത്വം നല്‍കുന്ന
പുതിയ ഭരണ സമിതികഴിഞ്ഞദിവസം നടന്ന ചടങ്ങില്‍ സത്യ പ്രതിജ്ഞ ചെയ്തു.ഐ സി സി അശോക ഹാളില്‍ നടന്ന ചടങ്ങില്‍,പ്രസിഡന്റ് വിഷ്ണു ജയറാം ദേവിന്റ നേതൃത്വത്തില്‍ 10 അംഗ സെന്‍ട്രല്‍ കമ്മിറ്റിയും, 15 സെക്ടര്‍ കമ്മിറ്റികളും, 14 സബ് കമ്മിറ്റികളും, ഉപദേശക സമിതിയും, 4 കോര്‍ഡിനേറ്റര്‍മാരും 500 ഓളം കൗണ്‍സിലര്‍മാരുമാണ് സത്യ പ്രതിജ്ഞ ചെയ്തത്.മുന്‍ പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ച പൊതുയോഗത്തിന്റ ആദ്യ ഘട്ടത്തില്‍, മുന്‍ ജനറല്‍ സെക്രട്ടറി വിഷ്ണു ജയറാം പ്രവര്‍ത്തന റിപ്പോര്‍ട്ടും, മുന്‍ ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍ ജയാനന്ദന്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജനറല്‍ കോര്‍ഡിനേറ്റര്‍ മുഹമ്മദ് മുസ്തഫ,കുടുംബ സുരക്ഷ പദ്ധതി ചെയര്‍മാന്‍ പ്രമോദ്, കാരുണ്യം പദ്ധതി ചെയര്‍മാന്‍ ശ്രീനിവാസന്‍, സെക്രട്ടറി അബ്ദുള്‍ റസാക്ക് എന്നിവര്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന്‌നടന്ന ചടങ്ങില്‍ പുതിയഭരണസമിതി സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു.
സത്യപ്രതിജ്ഞാ ചടങ്ങിന് ഉപദേശക സമിതി ചെയര്‍മാന്‍ വി. എസ്. നാരായണന്‍ നേതൃത്വം നല്‍കി.
വരണാധികാരികളായ അബ്ദുള്‍ ജബ്ബാര്‍, ജിബീഷ്, ഉമ്മര്‍ കുട്ടി എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ട സെക്ടര്‍, സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചു. പ്രസിഡന്റിന്റെ നോമിനികള്‍ ആയ 14 സബ് കമ്മിറ്റികളെയും, ഉപദേശക സമിതി അംഗങ്ങളേയും വിഷ്ണു ജയറാം ദേവ് പ്രഖ്യാപിച്ചു.
വേദി മുന്‍ പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍, ഐ.സി.സി. പ്രസിഡന്റ് എ.പി. മണികണ്ഠന്‍, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ വി.എസ്. നാരായണന്‍, ജനറല്‍ കോഓര്‍ഡിനേറ്റര്‍ മുഹമ്മദ് മുഫ്തഫ, TAC ഖത്തര്‍ ഡയറക്ടര്‍ ഉണ്ണികൃഷ്ണന്‍ കളരിക്കല്‍, NRI സൊസൈറ്റി കോ ഓര്‍ഡിനേറ്റര്‍ വി. കെ. സലീം, TJSV ആദ്യ കാല പ്രസിഡന്റ് ഹൈദരാലി കറുത്താക്ക, വേദി വനിതാ കൂട്ടായ്മ മുന്‍ ചെയര്‍പേഴ്‌സണ്‍ റജീന സലീം, ലീഗല്‍ അഡൈ്വസര്‍ ജാഫര്‍ ഖാന്‍ എന്നിവര്‍ പുതിയ ഭരണസമിതിക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു. പുതിയ ഭരണ സമിതിയിലെ പ്രസിഡന്റ്, ജനറല്‍സെക്രട്ടറി, ട്രഷറര്‍ എന്നിവര്‍ സംസാരിച്ചു.
TAC ഖത്തര്‍ ക്ലാസ്സിക്കല്‍ ടീച്ചര്‍ വിന്‍സി ഫെര്‍ണ്ണാണ്ടസ് പരിശീലിപ്പിച്ച വിദ്യാര്‍ത്ഥികളുടെ സ്വാഗത നൃത്തത്തോടെ ആരംഭിച്ച സത്യപ്രതിജ്ഞാ യോഗത്തില്‍
അബ്ദുല്‍ റസാഖ് സ്വാഗതവും
സെക്രട്ടറി പ്രമോദ് മൂന്നിനി നന്ദിയും പറഞ്ഞു.
ഷഫീക്ക് അറക്കല്‍