-->
ദോഹ: ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പ്രഥമ കൂട്ടായ്മയായ ഡയസ്‌പോറ ഓഫ് മലപ്പുറം ഡോം ഖത്തര്‍ മലപ്പുറം ജില്ലാ പിറവി ദിനം 'മല്‍ഹാര്‍ സീസണ്‍ 2 ദി മലപ്പുറം ഹാര്‍മണി'
ആഘോഷിച്ചു.
അല്‍വക്‌റയിലെ ഡി പി എസ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍നടന്ന
പരിപാടിയുടെ
ആദ്യ സെഷനില്‍ പ്രമുഖ മോട്ടിവേഷന്‍ സ്പീക്കറും മജീഷ്യനുമായ ഗോപിനാഥ് മുതുകാട് പ്രഭാഷണംനടത്തി.
മലപ്പുറത്തിന്റെ ശ്രേഷ്ഠമായ സ്‌നേഹത്തിന്റെ പാരമ്പര്യവും സാഹോദര്യവും മതേതരത്വവും ഇന്നത്തെ കാലഘട്ടത്തില്‍ നമ്മുടെ സമൂഹം ലഹരി വസ്തുക്കള്‍ക്ക് അടിമപ്പെടുന്നതിന്റെ സാഹചര്യവും അത്തരം മോശമായ പ്രവണതകളില്‍ നിന്നും നമ്മുടെ മക്കളെ ശ്രദ്ധിക്കേണ്ടതിനെ കുറിച്ചും സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ചും പ്രവാസികള്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെ കുറിച്ചും മുതുകാട് സദസ്സുമായി സംവദിച്ചു. ലോകത്തിന്റെ ഏതു കോണില്‍ പോയാലും ഞാനൊരു മലപ്പുറം ജില്ലക്കാരനാണ് എന്ന് പറയുന്നതില്‍ ഏറെ സന്തോഷമാണ് തനിക്ക് ഉള്ളതെന്നും അദ്ദേഹംപറഞ്ഞു.
തുടര്‍ന്ന് നടന്ന രണ്ടാം സെഷനില്‍ മല്‍ഹാര്‍ സീസണ്‍ രണ്ടിന്റെ ഔപചാരികമായ ഉദ്ഘാടനം നടന്നു. ക്ഷണിക്കപ്പെട്ട വിശിഷ്ട അതിഥികളുടെ സാന്നിധ്യത്തില്‍ ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍ മല്‍ഹാറിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. ഡോം പ്രസിഡന്റ് ഉസ്മാന്‍ കല്ലന്‍ ഉദ്ഘാടന സെഷന് അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ഗോപിനാഥ് മുതുകാടിനുള്ള ഉപഹാരം ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍ കൈമാറി. ഐസിസി പ്രസിഡന്റ് മണികണ്ഠന്‍,ഐഎസ് സി പ്രസിഡന്റ് ഇപി.അബ്ദുല്‍ റഹ്മാന്‍,ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സ്‌പോണ്‍സര്‍ഷിപ്പ് നല്‍കിയ സ്ഥാപനങ്ങളുടെ പ്രതിനിധികളെ ഉപഹാരം നല്‍കി ആദരിച്ചു. മൂന്നാമത് സെഷനില്‍ എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണംചെയ്തു.
നബ്ഷ മുജീബ് ചെയര്‍മാനും, അബ്ദുല്‍ അസീസ് തിരൂരങ്ങാടി ജനറല്‍ കണ്‍വീനറുമായ എക്‌സലന്‍സ് അവാര്‍ഡ് അക്കാഡമിക്, സ്‌പോര്‍ട്‌സ്, ആര്‍ട്‌സ്, സോഷ്യല്‍ സര്‍വ്വീസ് എന്നീ മേഘലകളില്‍ നിന്നും ഏറ്റവും അര്‍ഹരായി ജൂറി കണ്ടെത്തിയ വിജയികളെ ആദരിച്ചു.
ഫാത്തിമ നിലിന്‍,നഹാര്‍ അന്‍വര്‍,റസീന ഹാരിസ്,അദീബ് യാക്കൂബ് കൊയിലാത്ത് (അക്കാഡമിക് )സ്വപ്ന ഇബ്രാഹിം ( സ്‌പോര്‍ട്‌സ് ) മുസ്തഫ പൂളക്കല്‍ ( ആര്‍ട്‌സ്) മെഹബൂബ് നാലകത്ത് ( സാമൂഹ്യ സേവനം ) എന്നിവര്‍ യഥാക്രമം തെരെഞ്ഞെടുക്കപ്പെട്ടു. ഇവര്‍ക്കുള്ള ഉപഹാരവും സര്‍ട്ടിഫിക്കറ്റും മുഖ്യ അതിഥി ഗോപിനാഥ് മുതുകാട് ഡോം ഭാരവാഹികളുടെ സാന്നിധ്യത്തില്‍ കൈമാറി. മലപ്പുറം ജില്ലയില്‍ നിന്നും ഖത്തറില്‍ ജോലി ചെയ്യുന്ന ഗാര്‍ഹിക വനിത ജീവനക്കാരെയും ആദരിച്ചു. സിദ്ദിഖ് ചെറുവല്ലൂര്‍ ചെയര്‍മാനും, മൈമൂന സൈനുദ്ദീന്‍ ജനറല്‍ കണ്‍വീനറുമായ ടീം അഞ്ച് വര്‍ഷത്തില്‍ കുറയാതെ ഖത്തറില്‍ ജോലി ചെയ്യുന്ന വനിതകളെയാണ് ഉപഹാരം നല്‍കി ആദരിക്കുവാന്‍ തെരെഞ്ഞെടുത്തത്.
കേരള സര്‍ക്കാറിന്റെ കീഴിലുള്ള പ്രവാസി ക്ഷേമ നിധിയില്‍ അഞ്ച് വര്‍ഷത്തെ പ്രിമീയം അടച്ച് ഡോം ഖത്തര്‍ തെരെഞ്ഞെടുക്കപ്പെട്ട വനിതകളെ ക്ഷേമനിധി ആനുകൂല്യത്തിന് അര്‍ഹരാക്കുകയും ചെയ്യുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനവും നടന്നു. തെരെഞ്ഞെടുക്കപ്പെട്ട വനിതകള്‍ക്കുള്ള ഉപഹാരം വനിതാ വിംഗ് ചെയര്‍പേഴ്‌സണ്‍ പ്രീതി ശ്രീധരന്‍,ജനറല്‍ കണ്‍വീനര്‍ ഷംല ജഹ്ഫര്‍ താനൂര്‍, ഫിനാന്‍സ് കോര്‍ഡിനേറ്റര്‍ റസിയ ഉസ്മാന്‍, സീനിയര്‍ വൈസ് ചെയര്‍പേഴ്‌സണ്‍ മൈമൂന സൈനുദ്ദീന്‍ എന്നിവര്‍ വനിത എക്‌സിക്യൂട്ടിവ് അംഗങ്ങളുടെ സാന്നിധ്യത്തില്‍ കൈമാറി.ഡോം ജനറല്‍ സെക്രട്ടറി മൂസ താനൂര്‍ സ്വാഗതവും
ഡോം ട്രഷറര്‍ ബിജേഷ് കൈപ്പട നന്ദിയും പറഞ്ഞു.കണ്ണൂര്‍ ഷരീഫ്, ഷൈഖ അബ്ദുള്ള എന്നിവര്‍ നയിച്ച
സംഗീത നിശയില്‍ ദോഹയില്‍ നിന്നുള്ള പ്രശസ്തരായ ഗായകരും വിവിധ ഭാഷാ ഗാനങ്ങള്‍ ആലപിച്ചു.
ദോഹയിലെ കൂട്ടായ്മകളില്‍നിന്നുള്ള പ്രതിഭകളുടെ ഒപ്പന,ക്ലാസിക്കല്‍ ഡാന്‍സ്,കൈ കൊട്ടി കളി ,ഖവാലി ഡാന്‍സ് തുടങ്ങിയ ദൃശ്യാവിഷ്‌കാരങ്ങളും അരങ്ങേറി.
അബി ചുങ്കത്തറ,മഞ്ജു മനോജ് എന്നിവര്‍ അവതാരകരകരായിരുന്നു
ഷഫീക് അറക്കല്‍