Friday, March 13, 2026 Last Updated 9 Min 59 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Jun 2025 12.30 PM

മുണ്ടക്കൈ ഭാഗത്തെ കുത്തൊഴുക്ക് ഉരുള്‍പൊട്ടലല്ല ; മണ്ണിടിച്ചിലെന്ന് ദുരന്തനിവാരണസേനയുടെ പ്രാഥമിക വിവരം

uploads/news/2025/06/787892/urul-pottal.jpg

വയനാട്: രാവിലെ മുണ്ടക്കൈ ഭാഗത്ത് ബെയ്‌ലിപാലത്തിന് സമീപം കുത്തൊഴുക്കുണ്ടായ സംഭവം ഉരുള്‍പൊട്ടലല്ലെന്ന് പ്രാഥമിക പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ദുരന്തനിവാരണ സേന. സംഭവം ദുരന്തമല്ലെന്നും മുമ്പുണ്ടായ ഉരുള്‍പൊട്ടലിന്റെ ഭാഗമായി ഉണ്ടായ മണ്ണിടിച്ചിലും മലവെള്ളപാച്ചിലുമാണെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രദേശത്ത് ശക്തമായ മഴയാണ്.

ഉരുള്‍പൊട്ടലിന്റേതായ കാര്യങ്ങളൊന്നും കണ്ടെത്താനായിട്ടില്ലെന്നും നേരത്തേയുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒഴുകിപ്പോകാതെ നിന്ന മണ്‍തിട്ടകളും മറ്റും കനത്തമഴയുടെ ഭാഗമായി കുതിര്‍ന്ന് കുത്തിയൊഴുകിയതാണെന്നാണ് വിവരം. വെള്ളം കൂടുതല്‍ വന്നതോടെ മണ്ണിടിഞ്ഞ് കുത്തിയൊഴുകിയെന്നും അതിലൂടെ മുമ്പുണ്ടായ ഉരുള്‍പൊട്ടലില്‍ ഉണ്ടായിരുന്ന കല്ലും മണ്ണും ഒഴുകിപേ്ാരുകയായിരുന്നെന്നാണ് വിവരം. നിലവില്‍ മഴ തുടരുകയാണ് അതേസമയം ബെയ്‌ലിപാലത്തിന് മറുവശത്ത് റോഡിലേക്ക് പുഴ കയറി ഒഴുകുകയും ജലനിരപ്പ് ഉയരുകയുമാണ്.

ചൂരല്‍മലഭാഗത്തും മറുവശത്തെ വില്ലേജ് റോഡിലും വെള്ളം കയറി. ജില്ലാ ഭരണകുടം നിര്‍ദേശം അനുസരിച്ച് തൊളിലാളികളെ ഒഴിപ്പിച്ചു. പാലത്തിന് മറുവശത്ത് കുടുങ്ങിപ്പോയ തൊഴിലാളികളെയെല്ലാം ജീപ്പിലും ട്രാക്ടറിലുമായി തിരികെയെത്തിച്ചു. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. പ്രദേശത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തേ ഇവിടെയെത്തിയ വില്ലേജ് ഓഫീസര്‍ക്കെതിരേ നാട്ടുകാര്‍ ശക്തമായി പ്രതിഷേധിച്ചു. വിവരം അറിയിച്ചിട്ടും സ്ഥലത്തെത്തിയില്ലെന്നാണ് ആക്ഷേപം അതിനിടയില്‍ വയനാട്ടില്‍ ശക്തമായ മഴ തുടരുകയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW