-->
തിരുവനന്തപുരം : വിഎസ് അച്യുതാനന്ദന്റെ ആരോഗ്യം സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കി ചികിത്സിക്കുന്ന ആശുപത്രി. ആരോഗ്യത്തില്‍ നേരിയ പുരോഗതിയുണ്ടെന്നും എന്നാല്‍ വെന്റിലേറ്ററിന്റെ സഹായം തുടരുമെന്നുമാണ് പുറത്തുവന്നിരിക്കുന്ന മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞിരിക്കുന്നത്.
ഇന്ന് രാവിലെ വിവിധ മേധാവികള്‍ ചേര്‍ന്നുള്ള മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന ശേഷമാണ് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയത്. ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിഎസിനെ കാണാന്‍ ആശുപത്രിയില്‍ എത്തിയിരുന്നു.
കഴിഞ്ഞദിവസമാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐസിയുവില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. രാവിലെ കാര്‍ഡിയോളജി, നെഫ്രോളജി, യുറോളജി വിഭാഗം തലവന്മാര്‍ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്നിരുന്നു.
ഈ സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രി സന്ദര്‍ശിക്കാനെത്തിയത്. തുടര്‍ന്ന് പിന്നാലെയായിരുന്നു മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയത്. മുഖ്യമന്ത്രിക്ക് പിന്നാലെ ഇന്ന് കേരളാഗവര്‍ണര്‍ രാജേന്ദ്രവിശ്വനാഥ് ആര്‍ലേക്കറും വിഎസിനെ കാണാനായി എത്തുന്നുണ്ട്്.