Friday, March 13, 2026 Last Updated 35 Min 29 Sec ago English Edition
Todays E paper
Ads by Google
Monday 23 Jun 2025 03.28 PM

അന്താരാഷ്ട്ര യോഗാദിനാചരണനിറവില്‍ ഖത്തറിലെ ഇന്ത്യന്‍ സമൂഹം

uploads/news/2025/06/787581/pp-111.gif

ദോഹ: ഇന്ത്യ ഖത്തറിലെ ഇന്ത്യന്‍ സമൂഹം പതിനൊന്നാമത് അന്താരാഷ്ട്ര യോഗദിനം ആചരിച്ചു.ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന യോഗാദിനാചരണത്തില്‍
1500-ലധികം യോഗാഭ്യാസികളും അധ്യാപകരും നയതന്ത്രജ്ഞരും വിദ്യാര്‍ത്ഥികളുംപങ്കെടുത്തു.യോഗ ക്വിസ്, യോഗ ആസന മത്സരങ്ങള്‍, റിഥമിക് യോഗയിലെ ആകര്‍ഷകമായ പ്രകടനങ്ങള്‍, യോഗ നൃത്തം, ധ്യാന സെഷന്‍, ഗൈഡഡ് കോമണ്‍ യോഗ പ്രോട്ടോക്കോള്‍ സെഷന്‍ എന്നിവയും അരങ്ങേറി.
ഖത്തറിലെ വിവിധ സ്‌കൂളുകളും സ്ഥാപനങ്ങളും പരിശീലന യോഗ സെഷനുകളും നടത്തി. മൊത്തത്തില്‍, യോഗയുടെ സാര്‍വത്രിക ആകര്‍ഷണം, എല്ലാവര്‍ക്കുമിടയിലുള്ള പരസ്പരബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം, ആരോഗ്യം, പ്രതിരോധശേഷി, സുസ്ഥിരത എന്നിവയ്ക്കായി ഐക്യപ്പെടേണ്ടതിന്റെ ആവശ്യകതഅടയാളപെടുത്തുന്നതായിരുന്നു.
ഇന്ത്യന്‍ സ്പോര്‍ട്സ് സെന്ററുമായും ഇന്ത്യന്‍ കമ്മ്യൂണിറ്റി സംഘടനകളുമായും സഹകരിച്ച് ഇന്ത്യന്‍ എംബസിയാണ് പരിപാടി സംഘടിപ്പിച്ചയോഗാദിനാചരണം.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്‍കൈയില്‍ 2014-ല്‍ ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തിലൂടെയാണ് അന്താരാഷ്ട്ര യോഗ ദിനം സ്ഥാപിതമായതെന്ന്ചടങ്ങില്‍ ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ അനുസ്മരിച്ചു. മികച്ച പ്രകടനം കാഴ്ചവച്ച യോഗാഭ്യസികള്‍ക്കും പരിശീലകര്‍ക്കും സര്‍ട്ടിഫികട്ടുകള്‍ നല്‍കി. ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുള്‍ റഹ്മാന്‍ ചടങ്ങില്‍ അധ്യക്ഷതവഹിച്ചു

ഷഫീക്ക് അറക്കല്‍

Ads by Google
Monday 23 Jun 2025 03.28 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW