Friday, March 13, 2026 Last Updated 15 Min 21 Sec ago English Edition
Todays E paper
Ads by Google
Monday 23 Jun 2025 01.51 PM

സിത്താരെ സമീന്‍ പര്‍, എത്ര തിളക്കമാര്‍ന്ന സിനിമ; ഇത് നിങ്ങളെ ചിരിപ്പിക്കും, കരയിപ്പിക്കും, കയ്യടിപ്പിക്കും; മഹേഷ് ബാബു

mahesh-babu

ആമിർ ഖാനെ നായകനാക്കി ആർ എസ് പ്രസന്ന സംവിധാനം ചെയ്യുന്ന ചിത്രമാണ് സിത്താരെ സമീൻ പർ. ഒരു സ്പോർട്സ് കോമഡി ജോണറിൽ ഒരുങ്ങുന്ന സിനിമ വലിയ പ്രതീക്ഷകളോടെയാണ് തിയേറ്ററിലെത്തിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ആമിർ ഖാന്റെ ഗംഭീര തിരിച്ചുവരവാണ് സിനിമയെന്നാണ് പ്രതികരണങ്ങൾ. ഇപ്പോഴിതാ സിനിമയെ പ്രശംസിച്ച് നടൻ മഹേഷ് ബാബു എത്തി.

ചിത്രം നമ്മളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുമെന്നും മഹേഷ് ബാബു എക്സിൽ കുറിച്ചു. 'സിത്താരെ സമീൻ പർ, എത്ര തിളക്കമാർന്ന സിനിമ. സിനിമ നിങ്ങളെ ചിരിപ്പിക്കും, കരയിപ്പിക്കും, കയ്യടിപ്പിക്കും. ആമിർ ഖാന്റെ എല്ലാ ക്ലാസിക്കുകളെയും പോലെ, മുഖത്ത് ഒരു വലിയ പുഞ്ചിരിയോടെ നിങ്ങൾ തിയേറ്ററിന് പുറത്തേക്ക് പോകും', മഹേഷ് ബാബു കുറിച്ചു. എല്ലാ കോണുകളിൽ നിന്നും സിനിമയ്ക്ക് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ബോക്സ് ഓഫീസിലും സിനിമ വലിയ കുതിപ്പുണ്ടാക്കുന്നു എന്ന സൂചനകളാണ് പുറത്തുവരുന്നത്.

പിങ്ക് വില്ലയുടെ റിപ്പോർട്ട് പ്രകാരം ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് മൂന്ന് ദിവസം കൊണ്ട് 94 കോടിയോളം നേടിയെന്നാണ് കണക്ക്. ഒരു ബാസ്കറ്റ്ബോൾ കോച്ചിന്റെ വേഷത്തിലാണ് ആമിർ ഖാൻ സിനിമയിലെത്തുന്നത്. ശുഭ് മംഗള്‍ സാവ്ധാന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആര്‍ എസ് പ്രസന്നയാണ് സംവിധാനം ചെയ്യുന്നത്. ദിവ്യ നിധി ശർമ്മ ആണ് തിരക്കഥ ഒരുക്കുന്നത്. താരേ സമീൻ പർ എന്ന സിനിമയുടെ സീക്വൽ ആണ് 'സിത്താരെ സമീൻ പർ' എന്നും ഇതൊരു സ്പാനിഷ് സിനിമയുടെ അഡാപ്റ്റേഷൻ ആണെന്നും നേരത്തെ ആമിർ ഖാൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചിത്രം നിർമിക്കുന്നത് ആമിർ ഖാനും അപർണ പുരോഹിതും ചേർന്നാണ്. ചിത്രത്തിൽ ജെനീലിയയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ശങ്കർ - എഹ്സാൻ - ലോയ് ആണ് സംഗീതം.

Ads by Google
Monday 23 Jun 2025 01.51 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW