-->
ഒരു നദിയുടെ പിറവി ആ നാട്ടുകാരുടെ മുഴുവന്‍ സ്വപ്നസാഫല്യമാണ്. വേനല്‍ച്ചൂട് കഠിനമാകുമ്പോള്‍ ചില നദികള്‍ പേരു മാത്രം അവശേഷിപ്പിച്ച് വറ്റി വരണ്ടു പോകാറുണ്ട്. ആ നാട്ടിലുള്ളവര്‍ക്ക് മുഴുവനത് വലിയൊരു നൊമ്പരമാണ്. അതുകൊണ്ട് തന്നെ മണ്‍സൂണില്‍ ഈ നദികള്‍ ഒഴുകിത്തുടങ്ങുമ്പോള്‍ അവരത് ഒരു കുഞ്ഞു പിറക്കുന്ന തരത്തിലുള്ള സന്തോഷത്തോടെ അത് ആഘോഷമാക്കും.
ഇപ്പോഴിതാ അത്തരത്തില്‍ ഏറെ ഗൃഹാതുരമായ കാവേരി നദിയുടെ പുനര്‍ പിറവി ആഘോഷിക്കുന്ന നാട്ടുകാരുടെ സന്തോഷമാണ് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെടുന്നത്. വരണ്ട മണ്ണിലൂടെ ഒഴുകി വരുന്ന ഒരു വെള്ളച്ചാലിന്റെ വീഡിയോയായിരുന്നു അത്. ചിലയിടത്ത് നന്നായി പരന്നും മറ്റു ചില സ്ഥലങ്ങളില്‍ വളരെ നേര്‍ത്തും ആദ്യമായി ഭൂമിയിലൂടെ ഒഴുകി വരുന്ന വെള്ളമാണ് ദൃശ്യങ്ങളില്‍. ആ വെള്ളത്തില്‍ കൈ മുക്കി തലയിലും ദേഹത്തും മുഖത്തും തളിക്കുന്ന പ്രായമായ സ്ത്രീകളെയും പുരുഷന്മാരെയും വീഡിയോയില്‍ കാണാം. ഒപ്പം അവര്‍ എന്തിനെയോ വന്ദിച്ച് കൊണ്ടുള്ള പ്രാർത്ഥനാ നിര്‍ഭരമായി വിളക്കു കത്തിച്ചു വയ്ക്കുകയും ചെയ്യുന്നത്. കേരളത്തില്‍പ്പെയ്യുന്ന തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണുമായി ബന്ധപ്പെട്ടാണ് കാവേരി നദിയില്‍ വെള്ളം വന്നു തുടങ്ങിയത്.
തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിനെ തുടർന്ന് കല്ലാനൈ ഡാമില്‍ വെള്ളം നിറഞ്ഞതോടെ ഷട്ടറുകള്‍ തമിഴ്നാട് തുറന്നു. അതോടെ വെള്ളമില്ലാതെ വരണ്ടുണങ്ങിയ തമിഴ്നാട്ടിലെ കാവേരി നദിയിലൂടെ വീണ്ടും ജലമൊഴുകി. ഒരു സംസ്കാരത്തെ തന്നെ എടുത്തുകാട്ടുന്ന നദിയിലൂടെ വീണ്ടും ജലമൊഴുകിയപ്പോള്‍, തദ്ദേശവാസികള്‍ തങ്ങളുടെ അമ്മയെ പോലെ കരുതുന്ന കവേരി നദിയിലേക്ക് എത്തി, ജലത്തെ സ്വീകരിക്കുന്നതും വണങ്ങുകയും ചെയ്യുന്നതാണ് വീഡിയോ. തങ്ങളുടെ കൃഷിയിടം സമ്പന്നമാക്കാനുള്ള ജലവുമായി എത്തിയ കവേരിയെ പൂക്കള്‍ വിതറിയും തൊട്ട് തലയില്‍വച്ചും ജനങ്ങള്‍ സ്വീകരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
‘‘കാവേരി എത്തുമ്പോള്‍, അത് എല്ലാവരുടെയും മനസ് സന്തോഷം കൊണ്ട് നിറയ്ക്കുന്നു ആദ്യ മണ്‍സൂണ്‍ വരുന്നത് പോലെ. ലളിതമായ സമർപ്പണങ്ങളോടും വലിയ പുഞ്ചിരികളോടും കൂടി തങ്ങളിലൊരാളായി അവര്‍ അവളെ സ്വാഗതം ചെയ്യുന്നു. അതുകൊണ്ട് തന്നെ ഈ പ്രളയം നിരീക്ഷിക്കാന്‍ എനിക്ക് താത്പര്യമുണ്ട്. അത് വെള്ളത്തിന്‍റെതല്ല, വികാരത്തിന്‍റെ സംസ്കാരത്തിന്‍റെ ഒത്തൊരുമയുടെ പ്രളയമാണ്...’’ വീഡിയോ പങ്കിട്ട് നവീന്‍ റെഡ്ഡി എന്നയാള്‍ ട്വിറ്ററില്‍ കുറിച്ചു.
കാവേരി തടത്തിലെ കൃഷിയുടെ ഉപയോഗത്തിനായി മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നിര്‍ദ്ദേശപ്രകാരമാണ് കല്ലാനൈ ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്.
തഞ്ചാവൂരിന്റെയും ട്രിച്ചി ജില്ലയുടെയും അതിര്‍ത്തിയില്‍ പണിത കല്ലാനൈ ഡാമം തുറക്കുന്നതോടെ 13 ലക്ഷം ഏക്കര്‍ ഭൂമിക്ക് കൃഷിക്ക് ആവശ്യമായ വെള്ളമാണ് കാവേരി നദി ജനങ്ങള്‍ക്ക് നല്‍കുന്നത്.
As Kaveri arrives, everyone's heart lifts—like the joy that comes with the first monsoon. With simple offerings and big smiles, they welcome her like one of their own.That’s why I’m eager to monitor the flood — it’s not just water, it’s emotion, tradition, and togetherness… pic.twitter.com/0gJzq0LTo5— Naveen Reddy (@navin_ankampali) June 20, 2025