-->
നിലമ്പൂര്‍: ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെയും യുഡിഎഫിനെയും ഒരുപോലെ വെല്ലുവിളിച്ച് തെരഞ്ഞെടുപ്പിന് ഇറങ്ങിയ മുന്‍ എംഎല്‍എ പി.വി. അന്‍വറിന്റെ വോട്ടുഷെയര്‍ 10,000 ലേക്ക്. അന്‍വര്‍ ഫാക്ടര്‍ തെരഞ്ഞെടുപ്പില്‍ രണ്ടു മുന്നണികള്‍ക്കും പ്രശ്‌നമായി മാറിയിരിക്കുകയാണ്. ഇതോടെ പി.വി. അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തിന്റെ സാധ്യതയും പ്രതീക്ഷിക്കുകയാണ്.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ആദ്യം നടത്തിയ പ്രതികരണത്തില്‍ ഇത്രയും വോട്ടുനേടിയയാളെ അവഗണിക്കാനാകുമോ എന്ന് കെപിസിസി അദ്ധ്യക്ഷന്‍ സണ്ണിജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. പിണറായിസത്തിന് എതിരായ പോരെന്ന് തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയ പി.വി. അന്‍വര്‍ എട്ടാം റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ 10,461 വോട്ടുകള്‍ നേടി.
എട്ടു റൗണ്ടുകള്‍ പൂര്‍ത്തിയാകുമ്പോള്‍ എല്‍ഡിഎഫിന് വലിയ മുന്‍തൂക്കമുള്ള പോത്തുകല്‍ പഞ്ചായത്ത് കൂടി എണ്ണിക്കഴിയുമ്പോഴാണ് പി.വി. അന്‍വറിന്റെ വോട്ട്‌ഷെയര്‍ 10,000 ല്‍ എത്തിയത്്. അതേസമയം ഇപ്പോഴും ആര്യാടന്‍ഷൗക്കത്ത് തന്നെയാണ് മുന്നില്‍. എന്നിരുന്നാലും എല്‍ഡിഎഫിന്റെ പ്രതീക്ഷയ്ക്ക് അനുസരിച്ച് മുന്നേറ്റം ഉണ്ടാക്കാന്‍ എം. സ്വരാജിന് കഴിഞ്ഞിട്ടില്ല.